ETV Bharat / state

Hoax Bomb Threat | കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി ; യുവതി പിടിയില്‍

ഇൻഡിഗോ വിമാനത്തിൽ മുംബൈയില്‍ പോകാനെത്തിയ യുവതി പിടിയില്‍. മുംബൈ വിമാനം പുറപ്പെടാൻ വൈകി

Hoax Bomb Threat in Cochin Airport  Hoax Bomb Threat  Cochin Airport  Cochin Airport Bomb Threat  വ്യാജ ബോംബ് ഭീഷണി  കൊച്ചി വിമാനത്താവളം  യുവതി പിടിയില്‍  നെടുമ്പാശ്ശേരി വിമാനത്താവളം  kerala news updates  latest news in kerala
വീണ്ടും വ്യാജ ബോംബ് ഭീഷണി
author img

By

Published : Aug 1, 2023, 11:49 AM IST

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. തൃശൂർ സ്വദേശിയായ യുവതി പൊലീസ് കസ്റ്റഡിയില്‍. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിൽ വീണ്ടും സുരക്ഷാപരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

ഇതോടെ മുംബൈ വിമാനം പുറപ്പെടാൻ വൈകി. ബാഗേജിലെന്താണെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതയായാണ് ബോംബാണെന്ന് യുവതി പറഞ്ഞത്. യുവതിയുടെ ഭീഷണി ഗൗരവമായി എടുത്താണ് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്‌തത്. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

സമാന സംഭവം ഇക്കഴിഞ്ഞ ബുധനാഴ്‌ചയും : ഇക്കഴിഞ്ഞ ബുധനാഴ്‌ചയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സമാന സംഭവമുണ്ടായി. തൃക്കാക്കര ഗ്രീൻലാന്‍റ് വിന്‍റർ ഹോംസ് വില്ല നമ്പർ ഒന്നിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്പിൽ വീട്ടിൽ സാബു വർഗീസാണ് (55) ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ വര്‍ഗീസ് സുരക്ഷാപരിശോധനയ്ക്കി‌ടെയാണ് ബോംബ് ഭീഷണി മുഴക്കിയത്. എയർപോർട്ടിൽ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് ജീവനക്കാരോട് അതിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു. പരിശോധനകൾക്ക് വേണ്ടി കൂടുതൽ സമയം കാത്തിരുന്നതിലുള്ള അമർഷമാണ് ഭീഷണിക്ക് കാരണമെന്നാണ് അറസ്റ്റിലായ വര്‍ഗീസ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വര്‍ഗീസിനെ കോടതിയിൽ ഹാജരാക്കി. കൊച്ചി എയർ പോർട്ടിൽ സുരക്ഷ വാരാചരണം നടക്കുന്നതിനിടെയായിരുന്നു വര്‍ഗീസിന്‍റെ ബോംബ് ഭീഷണി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വാരാഘോഷത്തിന് തുടക്കം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന സുരക്ഷാവാരാഘോഷത്തിന് ജൂലൈ 31നാണ് തുടക്കമായത്. സിയാലിലെയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ, സിഐഎസ്എഫ്, കേരള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ എയർലൈൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ, ഏവിയേഷൻ വിദ്യാർഥികൾ, സ്വകാര്യ സുരക്ഷ ഏജൻസികൾ എന്നിവരുൾപ്പടെ 550-ലധികം പേരാണ് വാരാഘോഷത്തോടനുബന്ധിച്ചുള്ള വാക്കത്തോണിൽ പങ്കെടുത്തത്. ശേഷം സിഐഎസ്എഫ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (എ.എസ്.ജി) ഡോഗ് സ്ക്വാഡിന്‍റെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു.

ബിസിഎഎസും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷാവാരാചരണം 'നോക്കുക, അറിയിക്കുക,സുരക്ഷിതരാവുക' എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. സമാധാനപരവും സുരക്ഷിതവുമായ വിമാനയാത്ര അനുഭവത്തിന് ആവശ്യമായ അടിസ്ഥാനപരവും നിർണായകവുമായ പ്രവർത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടുകൂടിയാണ് വ്യോമയാന സുരക്ഷാവാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

സെമിനാറുകൾ, ഫ്ലാഷ് മോബുകൾ, സ്‌കൂൾ വിദ്യാർഥികളുടെ വിമാനത്താവള സന്ദർശനം, ക്വിസ്, ഉപന്യാസ മത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യോമയാന സുരക്ഷയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാമേഖലയിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിട്ടുള്ള വിപുലമായ പരിപാടികളാണ് സിയാൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഓഗസ്റ്റ് 5ന് സുരക്ഷാവാരാചരണം സമാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.