ETV Bharat / state

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി; മൃതദേഹം സംസ്കരിക്കാൻ അനുമതി - HIGHCOURT SAYS INVESTIGATION IN MANJIKANDI

നിലവില്‍ പൊലീസ് അന്വേഷണമാണ് നടക്കുക. അതിന് ശേഷം സ്വതന്ത്ര അന്വേഷണം നടക്കും.

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി; മൃതദേഹം സംസ്കരിക്കാൻ അനുമതി
author img

By

Published : Nov 12, 2019, 11:06 AM IST

Updated : Nov 12, 2019, 12:05 PM IST

കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംഭവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണമാകും നടത്തുക. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള പരാതി ഉണ്ടായാൽ ബന്ധുക്കൾക്ക് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഇതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.

പൊലീസുകാർ മുമ്പ് മറ്റു കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാനും ഹൈക്കോടതി അനുമതി നൽകി.

അതേസമയം ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഈ റിപ്പോർട്ട് സെഷൻസ് കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശം നൽകി. അതോടൊപ്പം മരണത്തിൽ വിശദമായ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ വിരലടയാളങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

സംഭവം വ്യാജഏറ്റുമുട്ടലാണെന്നും പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്‍റെയും സഹോദരങ്ങളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നേരത്തെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പൊലീസിന് നൽകിയ നിർദ്ദേശം ഹൈക്കോടതി തടഞ്ഞിരിന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്കാരം പാടില്ലെന്നും മൃതദേഹം സൂക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും മരിച്ച മാവോയിസ്റ്റുകളുടെ മരണത്തിലെ പുകമറ മാറ്റണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Intro:Body:Conclusion:
Last Updated : Nov 12, 2019, 12:05 PM IST

For All Latest Updates

TAGGED:

HIGHCOURT
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.