ETV Bharat / state

ഏകീകൃത കുർബാന സംബന്ധിച്ച തർക്കം : സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സഭ ഹൈക്കോടതിയില്‍

ഏകീകൃത കുര്‍ബാന രീതിയുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ഹര്‍ജിയിലായിരുന്നു വിശദീകരണം

unified mass  controversy of unified mass  highcourt  syro malabar sabha  mar gerorge alencheril  latest news in ernakulam  ഏകീകൃത കുർബാന  ഏകീകൃത കുർബാന സംബന്ധിച്ച തർക്കം  ഹൈക്കോടതി  സിറോ മലബാര്‍ സഭ  കർദിനാൾ മാർ ജോർജ് ആലഞ്ചേരി  അങ്കമാലി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഏകീകൃത കുർബാന സംബന്ധിച്ച തർക്കം; സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സഭ ഹൈക്കോടതിയില്‍
author img

By

Published : Mar 22, 2023, 5:41 PM IST

എറണാകുളം : ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കാൻ നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്‌ഠമായി തീരുമാനിച്ചതാണ്.

കൂടാതെ സഭയിലെ 35 രൂപതകളിൽ മുപ്പത്തിനാല് രൂപതകള്‍ തീരുമാനം നടപ്പാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്‌ക്കുണ്ട്.

ക്രമസമാധാനം നിലനിര്‍ത്തുവാനുള്ള നടപടികളോട് സഭയ്‌ക്ക് എതിര്‍പ്പില്ല : മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. ഏകീകൃത കുർബാന തർക്ക വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സഭയുടെ സത്യവാങ്മൂലം. ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്‍റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്നും സിറോ മലബാർ സഭ കോടതിയെ അറിയിച്ചു.

ഏകീകൃത കുര്‍ബാന രീതിയുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ഹര്‍ജിയിലായിരുന്നു വിശദീകരണം. ഇതേ ആവശ്യം ഉന്നയിച്ച് ജനുവരി 12ന് സര്‍ക്കാര്‍ നല്‍കിയ നിവേദനം കണക്കിലെടുത്ത് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക അംഗങ്ങളായ ആന്‍റണി ജോസഫ്, ടോണി ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. രൂപതയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എറണാകുളം അങ്കമാലി അതിരൂപതയെ പ്രതിനിധീകരിച്ച് അപ്പോസ്‌തോലിക് അഡ്‌മിനിട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിനഡിനെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സെന്‍റ് മേരീസ് ബസിലിക്ക വികാരിയായ ഫാദര്‍, ആന്‍റണി നരികുളം എന്നിവരടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

അങ്കമാലി അതിരൂപതയ്‌ക്ക് ഇളവ് : 2021 നവംബര്‍ മുതല്‍ സിറോ മലബാര്‍ സഭയിലെ പള്ളികളില്‍ പരിഷ്‌കരിച്ച കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡ് തീരുമാനം. എന്നാല്‍, എതിര്‍പ്പ് പരിഗണിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. വൈദികരുടെയും വിശ്വാസികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കനോനിക നിയമപ്രകാരം ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പിക്കുന്നതില്‍ ഇളവ് നല്‍കിയിരുന്നു.

എന്നാല്‍, പരിഷ്‌കരിച്ച കുര്‍ബാന നടപ്പാക്കണമെന്ന തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന നിലപാട് സിറോ മലബാര്‍ സഭ സിനഡ് അറിയിച്ചിരുന്നു. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് വത്തിക്കാന്‍ കൂടി ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ വര്‍ഷം ഓശാന ദിനത്തില്‍ പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പണം നടപ്പാക്കിയത്.

ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് കത്തയച്ചത്. തര്‍ക്കത്തില്‍ ആദ്യമായി ആയിരുന്നു മാര്‍പാപ്പ നേരിട്ട് ഇടപെട്ടത്. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്‌തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്.

ഈസ്‌റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ചതുപോലെ ഏകീകൃത കുര്‍ബാനയിലേയ്‌ക്ക് മാറണമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണമെന്നും കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കുമെന്നും മാര്‍പ്പാപ്പ അറിയിച്ചിരുന്നു. കര്‍ത്താവില്‍ വിതച്ചാല്‍ അവിടുത്തോടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും മാര്‍പാപ്പ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.