ETV Bharat / state

Highcourt Criticises KSRTC On Salary Crisis | KSRTC ജീവനക്കാര്‍ക്ക് ശമ്പളം പണമായി തന്നെ നല്‍കണം, കൂപ്പണ്‍ അനുവദിക്കില്ല : ഹൈക്കോടതി - ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ

Highcourt Criticises KSRTC | കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും വീണ്ടും വിമർശനം ഉണ്ടായത്

highcourt  highcourt criticism  ksrtc  ksrtc salary crisis  Last Month Salary  justice devan ramachandran  80 crore need to provide salary  lack of pension distribution  കെഎസ്ആര്‍ടിസി  ശമ്പളം പണമായി തന്നെ നല്‍കണം  ഹൈക്കോടതി  എറണാകുളം  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ  പെന്‍ഷന്‍ വിതരണം
Highcourt On KSRTC Salary Crisis
author img

By

Published : Aug 21, 2023, 8:20 PM IST

Updated : Aug 21, 2023, 10:17 PM IST

മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്

എറണാകുളം : കെഎസ്ആർടിസി (ksrtc) ജീവനക്കാർക്ക് ശമ്പളം (salary) പണമായി തന്നെ നൽകണമെന്ന് ഹൈക്കോടതി (Highcourt On KSRTC Salary Crisis). കൂപ്പൺ അനുവദിക്കില്ല, ശമ്പളത്തിനും അലവൻസിനുമായുള്ള 40 കോടി രൂപ സഹായധനം സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും വീണ്ടും വിമർശനം ഉണ്ടായത്. ശമ്പളം പണമായി തന്നെ നൽകണമെന്ന് കർശന നിലപാടെടുത്ത ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ (justice devan ramachandran) സിംഗിൾ ബഞ്ച് കൂപ്പൺ രീതി അനുവദിക്കില്ലെന്നും ഓർമ്മിപ്പിച്ചു. ധനസഹായം നൽകിയാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്ന് സർക്കാരിനറിയാം. പിന്നെന്തിനാണ് സഹായം നൽകുന്നത് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാന്‍ (privatisation) ഉദ്ദേശമുണ്ടോയെന്നും ഒരു ഘട്ടത്തിൽ കോടതി ചോദ്യമുന്നയിച്ചു. കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്‌തത്.

പിന്നീട് ശമ്പളം പണമായും കൂപ്പണായും നൽകാമെന്ന തീരുമാനമെടുത്തെങ്കിലും അത് പരാജയപ്പെട്ടു. ജീവനക്കാർ തലങ്ങും വിലങ്ങും വാഹനം ഓടിക്കുകയാണ്. മൂന്ന് മന്ത്രിമാർ ചേർന്ന് ഉന്നതതലയോഗം ചേർന്നതെന്തിനാണ്. പത്ത് കോടി രൂപ തരില്ലെന്നറിയിക്കാനാണോയെന്നും സിംഗിൾ ബെഞ്ച് പരിഹസിച്ചു.

ശമ്പളം കൊടുത്തുതീര്‍ക്കാന്‍ വേണ്ടത് 80 കോടി (80 crore need to provide salary): എന്തുകൊണ്ട് സർക്കാരിന് കെഎസ്ആർടിസിക്ക് പണം നൽകാൻ കഴിയുന്നില്ല. പലതവണ കോടതി ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നതിൽ ഹൃദയ വേദനയുണ്ട്. 80 കോടി രൂപയാണ് ശമ്പളം മുഴുവനും കൊടുത്തുതീർക്കാനായി വേണ്ടത്.

30 കോടി രൂപ ശമ്പളയിനത്തിലും അലവൻസായി പത്ത് കോടി രൂപയും ആവശ്യമാണെന്നാണ് കെഎസ്ആർടിസി അറിയിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവൻ ഒരുമിച്ച് നൽകണമെന്ന് യൂണിയൻ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകുന്നതെന്നും കെഎസ്ആർടിസി നിലപാടെടുത്തു. കെഎസ്ആർടിസിക്ക് 40 കോടി നൽകുന്ന കാര്യത്തിൽ തീരുമാനം ഉടനറിയിക്കാനാവശ്യപ്പെട്ട ഹൈക്കോടതി ശമ്പളം / പെൻഷൻ വിഷയങ്ങളിലുള്ള ഹർജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റി.

പെന്‍ഷന്‍ വിതരണം മുടങ്ങുന്നതില്‍ പ്രതിഷേധം (protest against lack of pension distribution): അതേസമയം, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ (pension) വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 18ന് കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ksrtc pensioners organisation) രാപ്പകല്‍ സമരത്തിന് തുടക്കമിട്ടിരുന്നു. 18 മുതല്‍ 20 വരെയായിരുന്നു സമരം നടത്തിയത്. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, കൃത്യമായി വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക, ഫെസ്‌റ്റിവല്‍ അലവന്‍സ് കുടിശ്ശിക സഹിതം നല്‍കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം അനുവദിക്കുക, എക്‌സ്‌ ഗ്രേഷ്യക്കാര്‍, 2021-22ല്‍ പെന്‍ഷനായവര്‍ എന്നിവരുടെ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരം, മൂവാറ്റുപുഴ, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് സമരത്തിന് തുടക്കമായത്. ഓണത്തിനെങ്കിലും പട്ടിണി കൂടാതെയും തെരുവില്‍ അലയാതെയും ജീവിക്കാന്‍ വയസുകാലത്ത് ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നും കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

കെഎസ്‌അര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യാന്‍ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഏക പരിഹാരം. വിരമിച്ച് വിശ്രമിക്കേണ്ട സമയത്ത് അർഹതപ്പെട്ട പെൻഷന് വേണ്ടി അധികൃതരുടെ മുന്നിൽ യാചിക്കേണ്ടി വരുന്നതും തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നതും ഒരു ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് പ്രതീക്ഷിക്കാനാകാത്തതാണെന്നും പ്രസ്‌താവനയിൽ സംഘടന അറിയിച്ചു.

Last Updated : Aug 21, 2023, 10:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.