എറണാകുളം: Monson Mavunkal Case മോൻസൻ കേസിൽ വിമർശനവുമായി ഹൈക്കോടതി. പൊലീസ് സഹായത്തോടെ മോൻസൻ മാവുങ്കൽ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജി തീർപ്പാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യവും കോടതി തളളി. എന്തടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഹർജി തീർപ്പാക്കാനാവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു.
Kerala Highcourt ക്രൈംബ്രാഞ്ച് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ മോൻസൻ കേസിലെ കോടതി ഇടപെടലിനെതിരെ വിമര്‍ശനമുന്നയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കോടതി പരിധി വിടുകയാണ്. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല.
Crime Branch കോടതിയുടെ ചില അഭിപ്രായ പ്രകടനങ്ങള്‍ കേസന്വേഷണത്തെ ബാധിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ആണ് കോടതിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
കാക്കിയിട്ടാൽ കോടതിയ്‌ക്കെതിരെ സംസാരിക്കാമെന്ന് കരുതിയോയെന്നും കോടതി ചോദിച്ചു. കോടതി ചെലവ് ചുമത്തേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മോൺസന് വേണ്ടി ഇടപെട്ടു എന്ന് സർക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. ഡിജിപി നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഉണ്ട്.
കോടതി രഹസ്യ വിവരങ്ങൾ പുറത്ത് വിട്ടു എന്ന് എന്തടിസ്ഥാനത്തിൽ ആണ് ആരോപിക്കുന്നത്. മോൻസൻ മാവുങ്കൽ കേസിൽ സത്യം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് പതിനേഴിലേക്ക് മാറ്റി.
ALSO READ: മകനെ കടിച്ചെടുത്ത പുലിക്ക് പിന്നാലെ സ്ത്രീ പാഞ്ഞത് ഒരു കിലോമീറ്റര്‍, അമ്മ സ്നേഹത്തില്‍ തോറ്റ് പുലി