ETV Bharat / state

പെരിയ ഇരട്ട കൊലപാതകം : സർക്കാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും - പെരിയ ഇരട്ട കൊലപാതകം

പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

പെരിയ ഇരട്ട കൊലപാതകം : സർക്കാർ നൽകിയ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Nov 4, 2019, 10:24 AM IST

എറണാകുളം : പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിച്ച ഇരട്ടക്കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗാണ് കേസില്‍ സർക്കാരിനായി ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനെ മാറ്റുന്നത് എന്നാണ് സർക്കാർ നൽകിയ വിശദീകരണം.

പെരിയയിൽ രണ്ടു യുവാക്കൾ അതിക്രൂരമായി കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.

Intro:

Body:പെരിയാർ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ച ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

സർക്കാരിനായി ഇന്ന് കേസിൽ ഹാജരാകുന്നത് പുതിയ അഭിഭാഷകനായിരിക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗാണ് സർക്കാരിനായി ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനെ മാറ്റുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

പെരിയയിൽ രണ്ടു യുവാക്കൾ അതിക്രൂരമായി കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ടുള്ള അപ്പീലാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.