ETV Bharat / state

Ansil Jaleel Bail | വ്യാജ സർട്ടിഫിക്കറ്റ് കേസ് : അൻസിൽ ജലീലിന്‍റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

വ്യാജ ബി കോം ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേസിൽ കെ എസ്‌ യു നേതാവ് അൻസിൽ ജലീലിന്‍റെ അറസ്‌റ്റ് നാളെ വരെ ഹൈക്കോടതി തടഞ്ഞു

KSU  അൻസിൽ ജലീലിന്‍റെ അറസ്റ്റ്  അൻസിൽ ജലീൽ  ഹൈക്കോടതി  വ്യാജ രേഖ ചമയ്‌ക്കൽ  ബി കോം ബിരുദ സർട്ടിഫിക്കറ്റ്  കെ എസ്‌ യു  ansil jaleel arrest postponed  ansil jaleel  High Court stops Ansil Jaleel arrest  fake certificate
Ansil Jaleel arrest
author img

By

Published : Jun 22, 2023, 7:13 PM IST

Updated : Jun 22, 2023, 7:32 PM IST

എറണാകുളം : വ്യാജ രേഖ ചമയ്‌ക്കൽ കേസിൽ കെ എസ് യു നേതാവ് അൻസിൽ ജലീലിന്‍റെ അറസ്റ്റ് നാളെ വരെ ഹൈക്കോടതി തടഞ്ഞു. അൻസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. കേസിൽ സർക്കാർ നിലപാട് അറിയിക്കാൻ നാളെ വരെ സമയം തേടിയിരുന്നു. തുടർന്നാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞത്.

അൻസിലിനെതിരായ എഫ് ഐ ആർ : വ്യാജ ബി കോം ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേരള സർവകലാശാല രജിസ്‌ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് അൻസിലിനെതിരെ കേസെടുത്തത്. വ്യാജ രേഖ ചമയ്‌ക്കൽ അടക്കം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ് ഐ ആറിൽ പൊലീസ് അൻസിലിനെതിരെ ചുമത്തിയിട്ടുള്ളത്. സർവകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂൺ 14 ന് മുൻപ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.

വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് അസ്സലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു. വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടുവെന്നും എഫ് ഐ ആറിൽ പരാമർശമുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 465, 466, 468, 471, 420 വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരിക്കുന്നത്.
അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന്‌ 2016ൽ ബികോം ബിരുദം നേടിയതായാണ് വ്യാജ സർട്ടിഫിക്കറ്റ്.

വൈസ് ചാന്‍സലർ മാറി പോയി : സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സർവകലാശാല അൻസിലിനെതിരെ പരാതി നൽകിയത്.

also read : KSU | വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സർക്കാർ മൗനം വെടിയണമെന്നാവശ്യപ്പെട്ട് ഇന്ന് കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ച്

സർട്ടിഫിക്കറ്റ് വ്യാജം തന്നെ, പക്ഷേ : അതേസമയം അനിസിലിന്‍റേതായി പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അത് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണെന്നും കെ എസ്‌ യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു. അൻസിൽ ജലീൽ ബി എ ഹിന്ദിയിലാണ് ബിരുദം നേടിയതെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ബി കോം ബിരുദത്തിന്‍റെ കാര്യമാണ് പറയുന്നതെന്നും അലോഷ്യസ് ആരോപിച്ചു.

also read : Fake Certificate| 'അൻസിൽ ജലീലിൻ്റെ സര്‍ട്ടിഫിക്കറ്റ് എവിടുന്ന് ലഭിച്ചു? ദേശാഭിമാനി വ്യക്തമാക്കണം': കെഎസ്‌യു

ദേശാഭിമാനിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വാർത്ത പുറത്തുവന്നതെന്നും അതിനാൽ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ദേശാഭിമാനിക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അലോഷ്യസ് പറഞ്ഞിരുന്നു. എസ്‌ എഫ്‌ ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ എസ്‌ യു നേതാക്കളും അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്‌തിട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Last Updated : Jun 22, 2023, 7:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.