ETV Bharat / state

വാഹനമോടിക്കുമ്പോഴത്തെ ബ്ലൂടൂത്ത് ഉപയോഗം കുറ്റമാക്കാനുള്ള തീരുമാനം : സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി - മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചിരുന്നു.

high court seek explanation from kerala government on bluetooth usage while driving  bluetooth usage while driving  വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം  വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം കുറ്റകരമാക്കാനുള്ള തീരുമാനം  ബ്ലൂടൂത്ത്  bluetooth  bluetooth usage  ബ്ലൂടൂത്ത് ഉപയോഗം  സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി  ഹൈക്കോടതി  high court  high court seek explanation from kerala government  kerala government on bluetooth usage while driving  bluetooth  bluetooth usage  ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിനെതിരെ നടപടി  ഹർജി  മോട്ടോർ വാഹന വകുപ്പ്  motor vehicle department
വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം കുറ്റകരമാക്കാനുള്ള തീരുമാനം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
author img

By

Published : Jul 28, 2021, 9:50 PM IST

എറണാകുളം : വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കളമശേരി സ്വദേശി ജിയാസ് ജമാലാണ് ഹർജി നൽകിയത്.

വാഹനമോടിക്കുമ്പോൾ കയ്യിൽ പിടിച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ ചട്ടം 184 സി പ്രകാരം കുറ്റകരമാണ്. എന്നാൽ ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിന്‍റെ പരിധിയിൽ വരില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.

ബ്ലൂടൂത്ത് സൗകര്യമുള്ള വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തുനൽകുന്നു. അതേസമയം പണം നൽകി വാങ്ങുന്ന വ്യക്തി ഇതുപയോഗിക്കുന്നത് തടയുകയും ചെയ്യുന്നത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു.

ALSO READ: വാക്‌സിന്‍ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് എത്തി

ബ്ലൂടൂത്ത് ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നത് വിലക്കി നിയമനിർമാണം നടത്താതെ നടപടിയെടുക്കാനാവില്ലെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഹർജി ഓഗസ്റ്റ് ഒമ്പതിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.