ETV Bharat / state

പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി - കൊച്ചി വാര്‍ത്ത

പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. അതേസമയം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയിൽ നിന്ന് ഭാരപരിശോധനയുടെ മുഴുവൻ ചെലവും ഇടാക്കണമെന്നും ഹൈക്കോടതി

പാലാരിവട്ടം പാലം
author img

By

Published : Nov 21, 2019, 12:59 PM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പണിയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതി. പാലം പൊളിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് കോടതി ഇടപെടൽ. പാലം പൊളിച്ച് പണിയും മുമ്പ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം. മൂന്ന് മാസത്തിനകം പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. എന്നാൽ പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയിൽ നിന്ന് ഭാരപരിശോധനയുടെ മുഴുവൻ ചെലവും ഇടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വിദഗ്‌ധ സംഘത്തിന്‍റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തിൽ മേൽപ്പാലത്തിൽ വിള്ളലുകളുണ്ടെന്നുമായിരുന്നു സർക്കാരിന്‍റെ വിശദീകരണം. ഈ വാദങ്ങൾ തള്ളിയാണ് ഭാര പരിശോധനക്ക് കോടതി ഉത്തരവിട്ടത്. പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെ നൽകിയ ഹർജികളിൽ തന്നെ ഭാരപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്‌ത് സമർപ്പിച്ച അഞ്ച് ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

Intro:Body:പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പണിയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതി. പാലം പൊളിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് കോടതി ഇടപെടൽ. പാലം പൊളിച്ചുപണിയും മുമ്പ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം. മൂന്നുമാസത്തിനകം പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു..പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. എന്നാൽ പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയിൽ നിന്ന് ഭാരപരിശോധനയുടെ മുഴുവൻ ചെലവും ഇടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാവാത്ത തരത്തിൽ മേൽപ്പാലത്തിൽ വിള്ളലുകളുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ വാദങ്ങൾ തള്ളിയാണ് ഭാര പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെ നൽകിയ ഹർജികളിൽ തന്നെ ഭാരപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച അഞ്ച് ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.