എറണാകുളം: കെ.എസ്.ആര്‍.ടി.സി സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് വിവേചനമാണെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയിലെ ഒരു കൂട്ടം ജീവനക്കാര്‍ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ജസ്സിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടികാട്ടി.
സാധാരണ ജീവനക്കാരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
also read: കെഎസ്ആർടിസി : ശമ്പളം നാളെ മുതല്‍ കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്‍റണി രാജു