ETV Bharat / state

K Sudhakaran anticipatory bail: താത്‌കാലിക ആശ്വാസം; മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ സുധാകരന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ജൂൺ 21 വരെ കെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാം തവണയും നോട്ടിസ് ലഭിച്ചതിന് പിന്നാലെയാണ് കെ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

highcourt restrains arrest of k sudhakaran  K Sudhakaran anticipatory bail  K Sudhakaran  anticipatory bail K Sudhakaran  Antiquities fraud case  Antiquities fraud case k sudhakaran  Antiquities fraud case monson mavungal  monson mavungal  മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്  മോൻസൻ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസ്  പുരാവസ്‌തു തട്ടിപ്പ് കേസ് കെ സുധാകരൻ  കെ സുധാകരൻ മോൻസൻ മാവുങ്കൽ  കെ സുധാകരന്‍റെ മുൻകൂർ ജാമ്യാപേക്ഷ  കെ സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ
K Sudhakaran
author img

By

Published : Jun 16, 2023, 12:32 PM IST

എറണാകുളം : മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജൂൺ 21 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ മറുപടി.

തുടർന്ന് കോടതി അടുത്ത ബുധനാഴ്‌ച വരെ അറസ്റ്റ് തടയുകയായിരുന്നു. കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ നോട്ടിസും അയച്ചിരുന്നു. സിആർപിസി 41 A വകുപ്പ് പ്രകാരമാണ് നോട്ടിസ്. മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ യോഗങ്ങളും മറ്റുമുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് അയച്ചതായും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വ്യക്തമാക്കി.

താൻ ആരെയും വഞ്ചിച്ചിട്ടില്ല. വഞ്ചനയ്ക്ക് കൂട്ട് നിന്നിട്ടില്ല. കൂടാതെ, എഫ്ഐആറിലടക്കം തനിക്കെതിരെ ആരോപണങ്ങളില്ലെന്നും കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര വർഷത്തിന് ശേഷം നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ വാദമുന്നയിച്ചിരുന്നു. നിലവിലത്തേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പൊതു സമൂഹത്തിൽ തന്‍റെ മാന്യത ഇടിക്കാനാണ് ശ്രമമെന്നുമാണ് ഹർജിയിലെ മറ്റ് വാദങ്ങൾ.

Also read : 'മോൻസണ്‍ കേസിൽ യാതൊരു പങ്കുമില്ല'; തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ സുധാകരൻ

ഗൾഫിൽ നിന്നും തനിക്ക് ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കയാണെന്നും സുധാകരൻ ഇടപെട്ട് പണം വിട്ടുകിട്ടാൻ നടപടി ഉണ്ടാകുമെന്നായിരുന്നു പരാതിക്കാർക്ക് മോൻസൻ മാവുങ്കൽ നൽകിയ വാഗ്‌ദാനം. തുടർന്ന് സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസന് കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. നിലവിൽ കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പണം നൽകിയ 2018 നവംബർ 22-ാം തിയതി ഉച്ചയ്‌ക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകളാണ് ​ഗാഡ്‌ജറ്റുകളിൽ നിന്ന് വീണ്ടെടുത്തിട്ടുള്ളത്.

സാമ്പത്തിക തട്ടിപ്പ് കേസ്, വ്യാജ രേഖ ചമച്ച കേസ്, പോക്‌സോ കേസ്, പീഡനക്കേസ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കേസുകളാണ് മോന്‍സനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ മോന്‍സനുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് ഉൾപ്പടെയുള്ള കേസുകളിൽ ചോദ്യം ചെയ്യൽ നേരിടുകയും ചെയ്‌തു. എറണാകുളത്ത് വാടക വീട്ടിൽ താമസിക്കുന്നതിനിടെ വ്യാജ പുരാവസ്‌തുക്കൾക്കായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ് മോന്‍സൻ അറസ്‌റ്റിലായത്. മൂന്ന് വർഷത്തിനിടെ 10 കോടി രൂപ തട്ടിയെടുത്തതായി ആറ് പേർ മോൻസനെതിരെ പരാതി നൽകി. പുരാവസ്‌തു വിൽപ്പനക്കാരൻ എന്നതിന് പുറമെ ഡോക്‌ടർ, മോട്ടിവേഷൻ സ്‌പീക്കർ തുടങ്ങി നിരവധി വ്യാജ പ്രൊഫൈലുകളും ഇയാൾക്ക് ഉണ്ടായിരുന്നു.

Also read : 'സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതേണ്ട'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.