എറണാകുളം: ഗുരുവായൂർ ക്ഷേത്രത്തിലെ (Guruvayur Temple) സൗജന്യ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് പുന:സ്ഥാപിക്കണമെന്ന അപേക്ഷ പരിഗണിക്കാൻ (online booking for free darshan) ഹൈക്കോടതി നിർദേശം. ആലുവ സ്വദേശിയുടെ അപേക്ഷ തള്ളിയ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി. രണ്ട് മാസത്തിനുള്ളിൽ അപേക്ഷകനെ കേട്ട് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.(High Court order).
ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയ്ക്കാണ് (guruvayur devaswom managing committee) കോടതി നിർദേശം നൽകിയത്. ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഓൺലൈൻ ബുക്കിങ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി പിഎൻ രാധാകൃഷ്‌ണൻ നൽകിയ അപേക്ഷയാണ് പരിഗണിക്കേണ്ടത്. അപേക്ഷ തള്ളിയതിനെ തുടർന്ന് രാധാകൃഷ്‌ണൻ ഹൈക്കോടതിയിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബഞ്ചിന്‍റെ ഉത്തരവ്.
പരാതിക്കാരനെ കേൾക്കാതെയും കാരണം വ്യക്തമാക്കാതെയും തീരുമാനമെടുക്കുന്നത് നീതി നിഷേധമാണെന്ന മുൻകാല വിധിന്യായങ്ങളിലൂടെ ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി മുൻപാകെ പരാതിക്കാരൻ നൽകിയ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ കമ്മിറ്റി എടുത്ത തീരുമാനം. ഇതിനെതിരെയാണ് പിഎൻ രാധാകൃഷ്‌ണൻ ഹൈക്കോടതിയിൽ പരാതി നൽകുകയും പിന്നീട് കോടതി സ്വമേധയാ ഇടപെടുകയും ചെയ്‌തത്.
ALSO READ: ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം
ഗുരുവായൂർ ദേവസ്വത്തിനെതിരെ ഓഡിറ്റ് വകുപ്പ്: ഗുരുവായൂർ ദേവസ്വത്തിലെ പണം പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത് ചട്ടവിരുദ്ധമെന്ന് ഓഡിറ്റ് വകുപ്പ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിലെ നിക്ഷേപം ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമെന്ന 2020-21 ലെ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഫോറിൻ ബാങ്കിലെ നിക്ഷേപം പുനഃപരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ദേവസ്വം കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു.
എരിമയൂർ, പേരകം പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ ഗുരുവായൂർ ദേവസ്വം 17 ലക്ഷത്തോളം രൂപ നിക്ഷേപം നടത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഗുരുവായൂർ ദേവസ്വം ചട്ടഭേദഗതി പ്രകാരം ജില്ല, അർബൻ സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്താം. എന്നാൽ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ ദേവസ്വം കമ്മിഷണർക്ക് ഓഡിറ്റ് വിഭാഗം കത്തും നൽകിയിരുന്നതായിട്ടാണ് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സിംഗപ്പൂർ ആസ്ഥാനമായുള്ള ഫോറിൻ ബാങ്കിൽ 117 കോടി രൂപയോളം നിക്ഷേപിച്ചത് പുനഃപരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആർബിഐയുടെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഫോറിൻ ബാങ്കിലെ നിക്ഷേപം നിയമാനുസൃതമാണെങ്കിലും, ചില ആശങ്കകളുണ്ടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇക്കാരണത്താൽ ഈ നിക്ഷേപം മാറ്റുന്ന കാര്യത്തിൽ നടപടിയുണ്ടാകണമെന്നുമായിരുന്നു ഓഡിറ്റ് വിഭാഗത്തിന്‍റെ നിലപാട്.
ALSO READ: 'പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത് ചട്ടവിരുദ്ധം'; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഓഡിറ്റ് വകുപ്പ്