ETV Bharat / state

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌ - തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌

കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പൊതുയോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

High Court orders postponement of SNDP polls  High Court  എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്‌  ഹൈക്കോടതി ഉത്തരവ്‌  തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌  എസ്എൻഡിപി
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവ്‌
author img

By

Published : May 14, 2021, 4:51 PM IST

എറണാകുളം: എസ്എൻഡിപി യോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പൊതുയോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 22 ന് ചേർത്തലയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്താൻ അനുമതി നൽകിയ സർക്കാർ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനത്ത്‌ ദിനംപ്രതി കാൽലക്ഷത്തോളം പേർ കൊവിഡ് ബാധിതരാവുന്ന പശ്ചാത്തലത്തിലാണ് 9500 ഓളം പേർ പങ്കെടുക്കുന്ന വാർഷിക പൊതുയോഗം നടത്താൻ അനുമതി നൽകിയിരിക്കുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിലയിരുത്തി. വാർഷിക പൊതുയോഗം മാറ്റിവെക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിക്ക്‌ കോടതി നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വാർഷിക പൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ്‌ കുമാർ ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.