ETV Bharat / state

ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഭീഷണി; സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്‌ണു സുനില്‍ പന്തളം നൽകിയ ഹർജിയിലാണ് തിങ്കളാഴ്‌ച വരെ പൊലീസ് സുരക്ഷ ഉറപ്പാക്കാൻ കൊട്ടിയം എസ്എച്ച്‌ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

author img

By

Published : Feb 24, 2023, 10:37 PM IST

chintha jerome  highcourt order to protect youth congress leader  youth congress leader  vishnu sunil panthalam  cpim  pinarayi vijayan  chintha jerome resort controversy  highcourt on chintha jerome case  latest news in ernakulam  latest news today  ചിന്ത ജെറോമിനെതിരെ പരാതി  ചിന്ത ജെറോം  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഭീഷണി  സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി  ചിന്ത ജെറോം  റിസോർട്ടുടമ  ചിന്ത ജെറോം റിസോര്‍ട്ട് വിവാദം  വിഷ്‌ണു സുനില്‍ പന്തളം  വിഷ്‌ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഭീഷണി; സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം: ആഢംബര റിസോർട്ടിലെ താമസം സംബന്ധിച്ച് ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിങ്കളാഴ്‌ച വരെ പൊലീസ് സുരക്ഷ ഉറപ്പാക്കാൻ കൊട്ടിയം എസ്എച്ച്‌ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്‌ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ആഢംബര റിസോർട്ടിലെ താമസത്തിനും മറ്റും 38 ലക്ഷത്തോളം രൂപ ചിന്ത ചെലവാക്കിയിട്ടുണ്ടെന്നും അതിനാൽ വരുമാന സ്രോതസടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിജിലൻസിനായിരുന്നു വിഷ്‌ണു പരാതി നൽകിയത്. പരാതി നൽകിയതിനു ശേഷം ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ, തന്നെ മർദിച്ചതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് തേടിയ ഹൈക്കോടതി കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.