ETV Bharat / state

High Court On Organ Transplant അവയവദാനം ചട്ടങ്ങൾ കർശനമായി പാലിച്ചാകണം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല : ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Oct 2, 2023, 12:29 PM IST

Organ Transplant Rules : വ്യക്തിഗത കേസുകളിൽ അവയവദാനം സംബന്ധിച്ച ചട്ടങ്ങളിൽ വിട്ടുവീഴ്‌ചയോ ഇളവോ നൽകാനാകില്ലെന്ന് ഹൈക്കോടതി.

High Court On Organ Transplant  HC On Organ Transplant Rules Strictly Followed  Organ Transplant Rules  High Court On Organ Transplant Rules  kerala High Court On Organ Transplant Rules  അവയവദാനം ചട്ടങ്ങൾ കർശനമായി പാലിച്ചാകണം  അവയവദാനം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട  അവയവദാനം ചട്ടങ്ങളെക്കുറിച്ച് ഹൈക്കോടതി  വൃക്ക മാറ്റിവെയ്ക്കാനുള്ള അപേക്ഷയിൽ കാലതാമസം  അവയവദാനം സംബന്ധിച്ച നിയമങ്ങളും നടപടികളും  അവയവദാനം ചട്ടങ്ങളിൽ വിട്ടുവീഴ്ച്ച ഇളവോ നൽകാനാകില്ല
High Court On Organ Transplant

എറണാകുളം: അവയവദാനം ചട്ടങ്ങൾ കർശനമായി പാലിച്ചാകണമെന്ന് ഹൈക്കോടതി. അവയവദാന ചട്ടങ്ങളിൽ വിട്ടുവീഴ്‌ച വരുത്താനാകില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. ഇത്തരം കാര്യങ്ങളിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു (High Court On Organ Transplant).

വൃക്ക മാറ്റിവെയ്ക്കാനുള്ള അപേക്ഷയിൽ കാലതാമസം ആരോപിച്ച് രോഗി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. അവയവദാനം സംബന്ധിച്ച നിയമങ്ങളും നടപടികളും സസൂക്ഷ്‌മം പാലിക്കപ്പെടണം. വ്യക്തിഗത കേസുകളിൽ അവയവദാനം സംബന്ധിച്ച ചട്ടങ്ങളിൽ വിട്ടുവീഴ്‌ചയോ, ഇളവോ നൽകാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ALSO READ:High Court About Charge Sheet For Minor Cases: 'ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ? പൊലീസ് സാമാന്യബോധം ഉപയോഗിക്കണം'; ഹൈക്കോടതി

ആശുപത്രി അധികൃതർ തന്‍റെ വ്യക്ക മാറ്റിവയ്ക്കൽ അപേക്ഷ ബന്ധപ്പെട്ട ജില്ലാ തല അംഗീകൃത സമിതിയിലേക്ക് അയച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രോഗിയുടെ ഹർജി. പൊലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നതായിരുന്നു കാരണം. എന്നാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവയവദാനത്തിന് ആവശ്യമില്ലെന്നും പക്ഷേ അധികാരപരിധിയിലുള്ള പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്‌പി എന്നിവർ നൽകുന്ന സാക്ഷ്യപത്രമാണ് വേണ്ടതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ALSO READ:Kerala HC Named Baby മകള്‍ക്ക് പേരിടുന്നതില്‍ ദമ്പതികള്‍ തമ്മിൽ തർക്കം; കുട്ടിക്ക് ഹൈക്കോടതി പേരിട്ടു

പരോപകാരപ്രദവും മറ്റ് പ്രശ്‌നങ്ങളില്ലെന്നും അവയവദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും താമസം, ബന്ധം തുടങ്ങിയവ പരിശോധിച്ചു കൊണ്ടുള്ളതാണ് പൊലീസിന്‍റെ ഈ സാക്ഷ്യപത്രം. അവയവ ദാനത്തിന് പൊലീസിന്‍റെ സാക്ഷ്യപത്രം ആവശ്യമാണോയെന്ന് ബന്ധപ്പെട്ട ജില്ലാതല അംഗീകൃത സമിതി മുൻപാകെ പരിശോധിക്കാൻ വിട്ട കോടതി അവയവദാനം നടപടി ക്രമം പാലിച്ചാകണമെന്നും നിലപാടെടുത്തു.

രോഗിയുടെ അപേക്ഷയും മറ്റും പ്രാദേശിക സമിതി ജില്ലാ സമിതിക്ക് കൈമാറണം. ജില്ലാ തല സമിതി പോലീസിന്‍റെ സാക്ഷ്യപത്രം അനിവാര്യമാണെങ്കിൽ അക്കാര്യം രോഗിയെ അറിയിച്ചതിനു ശേഷം ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ALSO READ:HC On Legal Heirship Certificate: കാണാതായ വ്യക്തികൾ മരണപ്പെട്ടെന്നുറപ്പിക്കാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല; ഹൈക്കോടതി

അനന്തരാവകാശ സർട്ടിഫിക്കറ്റ്: നിയമപരമായ വിലയിരുത്തൽ ഇല്ലാതെ കാണാതായ വ്യക്തികൾ മരണപ്പെട്ടുവെന്ന് പറഞ്ഞ്‌ അവരുടെ സ്വത്തുക്കളുടെയും മറ്റും നിയമപരമായ അവകാശി എന്ന സാക്ഷ്യ പത്രം ബന്ധുക്കൾക്ക് നൽകരുതെന്ന് കേരള ഹൈക്കോടതി (HC On Legal Heirship Certificate). അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heirship certificate) നേടാനായി കാണാതായവർ മരിച്ചുവെന്ന് നിയമപരമായ വിലയിരുത്തൽ അനിവാര്യമാണെന്നും കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടു (Kerala High Court).

ഭർത്താവിനെ 11 വർഷമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. മരണം സംഭവിച്ചുവെന്ന് വിലയിരുത്തിക്കൊണ്ടുള്ള രീതിയിൽ പൊലീസ് അന്വേഷണമുണ്ടാകണമെന്നും ഈ സംഭവത്തിൽ അത്തരത്തിലുളള അന്വേഷണം ഇതുവരെയുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.