ETV Bharat / state

യുവതിയെ പീഡിപ്പിച്ച കേസ്; പി ജി മനുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി - ഹൈക്കോടതിയിൽ പി ജി മനുവിന്‍റെ ജാമ്യാപേക്ഷ

PG Manu anticipatory bail in sexual assault case: മുൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ പി ജി മനുവിനെതിരായ പീഡനക്കേസ്. മുൻ‌കൂർ ജാമ്യാപേക്ഷയുമായി മനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.

PG Manu anticipatory bail in sexual assault case  High court on PG Manu anticipatory bail  PG Manu anticipatory bail in sexual assault case  Sexual assault case against PG Manu  ex govt pleader pg manu anticipatory bail  യുവതിയെ പീഡിപ്പിച്ച കേസ്  പി ജി മനു യുവതിയെ പീഡിപ്പിച്ച കേസ്  പി ജി മനുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ  ഹൈക്കോടതിയിൽ പി ജി മനുവിന്‍റെ ജാമ്യാപേക്ഷ  പി ജി മനു മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി
PG Manu anticipatory bail in sexual assault case
author img

By ETV Bharat Kerala Team

Published : Dec 4, 2023, 4:43 PM IST

എറണാകുളം: യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ പി ജി മനു നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി (High court on PG Manu anticipatory bail in sexual assault case). ഹർജിയിൽ കക്ഷി ചേർക്കണമെന്ന പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

പീഡന കേസിൽ നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിനിയെ ബലാത്സംഗം ചെയ്‌തു എന്നാണ് പി ജി മനുവിനെതിരായ കേസ് (Sexual assault case against PG Manu). എന്നാൽ, തന്‍റെ കരിയർ നശിപ്പിക്കാൻ ശത്രുക്കൾ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നും തനിക്ക് സംഭവവുമായി ബന്ധമില്ല എന്നുമാണ് പി ജി മനുവിന്‍റെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

ഇക്കഴിഞ്ഞ ഒക്ടോബർ 9 നും 11നും ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി കടവന്ത്രയിലെ ഓഫിസിലും തന്‍റെ വീട്ടിലുമെത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. പീഡനക്കേസിൽ ഉൾപ്പെട്ടതോടെ പി ജി മനുവിനെ സർക്കാർ അഭിഭാഷക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. അഡ്വക്കറ്റ് ജനറൽ, പി ജി മനുവിന്‍റെ രാജി എഴുതി വാങ്ങുകയായിരുന്നു. ബലാത്സംഗം, ഐ ടി ആക്‌ടിലെ വിവിധ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് മനുവിനെതിരെ കേസെടുത്തത്.

പി ജി മനുവിന്‍റെ ജാമ്യാപേക്ഷ: തന്‍റെ തൊഴിൽ മേഖലയിലെ ശത്രുക്കൾ ആണ് പരാതിക്കാരിക്ക് പിറകിലെന്നാണ് പി ജി മനു ഹർജിയിൽ പറയുന്നത്. പ്രതിഛായ തകർക്കാനും തന്‍റെ കരിയർ നശിപ്പിക്കാനും ആണ് ഇത്തരമൊരു പരാതി. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നതായും ഇയാള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് തന്‍റെ കുടുംബ ജീവിതം തകർക്കുന്ന തരത്തിലാണെന്നും ഹർജിക്കാരൻ പറയുന്നു (Ex gov pleader PG Manu approaches HC). കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ഹർജിയിലുണ്ട്. അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിയിലെ ആവശ്യം.

Also read: ലൈംഗിക പീഡനക്കേസ്; സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി

പി ജി മനുവിനെതിരായ പീഡന പരാതി: 2018ലെ പീഡനക്കേസിലെ പരാതിക്കാരിയാണ് യുവതി. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിർദേശ പ്രകാരമാണ് പി ജി മനുവിനെ കാണാൻ യുവതി എത്തിയത്. കഴിഞ്ഞ മാസം ഒമ്പതിന് മാതാപിതാക്കൾക്കൊപ്പമാണ് യുവതി കടവന്ത്രയിലെ മനുവിന്‍റെ ഓഫിസിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കണമെന്ന് അറിയിച്ച് മാതാപിതാക്കളെ പുറത്ത് നിർത്തിയാണ് യുവതിയെ മനു പീഡിപ്പിക്കാൻ ശ്രമിച്ചത്.

തുടർന്ന് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 24ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. എറണാകുളം റൂറല്‍ എസ്‌പിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. മനു യുവതിക്ക് അശ്ലീല സന്ദേശമയച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചോറ്റാനിക്കര പൊലീസ് പി ജി മനുവിനെതിരെ കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.