ETV Bharat / state

'ഗോമാതാ ഉലർത്ത് എന്ന പേരിൽ പാചകം': രഹന ഫാത്തിമക്കെതിരായ കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി - High court not stay case against rehana fathima

'ഗോമാതാ ഉലർത്ത് എന്ന പേരിൽ ' ബീഫ് പാചകം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതിനാണ് രഹന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തത്

ഗോമാതാ ഉലർത്ത് എന്ന പേരിൽ പാചകം  രഹന ഫാത്തിമ  Rehna fathima  കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി  എറണാകുളം  High court not stay case against rehana fathima  High court
'ഗോമാതാ ഉലർത്ത് എന്ന പേരിൽ പാചകം': രഹന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
author img

By

Published : Oct 20, 2022, 2:52 PM IST

എറണാകുളം: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന്‍റെ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ ഹൈക്കോടതിയlൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെ, കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം രഹന മുന്നോട്ടുവച്ചെങ്കിലും ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ തള്ളുകയായിരുന്നു.

'ഗോമാതാ ഉലർത്ത് എന്ന പേരിൽ ' ബീഫ് പാചകം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതിനാണ് രഹന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തത്. വീഡിയോ വർഗീയ സംഘർഷത്തിനു വഴിവയ്ക്കുമെന്നായിരുന്നു പരാതി. നേരത്തെ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചതിന് രഹന ഫാത്തിമക്കെതിരെ പോക്സോ കേസും പൊലീസ് എടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.