ETV Bharat / state

കർണാടക അതിർത്തി അടച്ചതിൽ ഹൈക്കോടതി ഇടപെടൽ

ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകൾ കർണാടക അടച്ചിരുന്നു. അതിർത്തി അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാദം കേട്ടത്.

High Court interference in Karnataka  Karnataka border closure issue  ദേശീയപാത അതോറിറ്റി  കർണാടക അതിർത്തി
ഹൈക്കോടതി
author img

By

Published : Mar 30, 2020, 8:37 PM IST

കൊച്ചി: ലോക്‌ഡൗണിന്‍റെ ഭാഗമായി കേരള-കർണാടക അതിർത്തി അടച്ചതിനെതിരായ ഹർജി പരിഗണിച്ച് ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്‍റെ പേരിൽ മനുഷ്യജീവനുകൾ പൊലിയാൻ പാടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണം. അവശ്യ സർവീസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കും ദേശീയപാത അടയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലപാട് വിശദീകരിക്കാൻ കർണാടക സർക്കാർ സാവകാശം തേടിയതിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് കർണാടക അഡ്വക്കേറ്റ് ജനറലിനോട് വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതി വിശദീകരണം തേടും. ഇതിനു ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകളാണ് കർണാടക അടച്ചത്. അതിർത്തി അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സർക്കാർ ആവശ്യപെട്ടിരുന്നു.

അതേസമയം ചരക്ക് നീക്കം തടയരുതെന്ന് നിർദേശിച്ചിരുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ വിഷയത്തിൽ കർണാടകയുടെ നിലപാട് കൂടി ആരായണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർണാടക സർക്കാരുമായും ഒട്ടേറെ തവണ ചർച്ച നടത്തിയിട്ടും കർണാടക വഴങ്ങുന്നില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.