ETV Bharat / state

ഗൂഢാലോചന കേസ്: സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച ദൂതൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

High Court has rejected the anticipatory bail  anticipatory bail application of Swapna Suresh  സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി  ഗൂഡാലോച കേസില്‍ സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ഗൂഡാലോച കേസില്‍ സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
author img

By

Published : Jun 9, 2022, 8:00 PM IST

എറണാകുളം: ഗൂഢാലോചന കേസില്‍ സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻകൂർ ജാമ്യം തേടിയാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ ഭീഷണിപ്പെടുത്തിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷും സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസിൽ സ്വപ്‌ന മാത്രമാണ് പ്രതി, സരിത്ത് പ്രതിയല്ല. പൊലീസ് പീഡനമെന്ന പരാതിയുണ്ടെങ്കിൽ അതിനെതിരെയാണ് ഹർജി നൽകേണ്ടതെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു.

ഇന്നലെ മുൻകൂർ നോട്ടീസില്ലാതെ സരിത്തിനെ വിജിലൻസ് പിടിച്ചു കൊണ്ടു പോയി. കൂടാതെ കൂടുതൽ കേസുകളെടുത്ത് ജയിലിലടയ്ക്കുമെന്ന ഭീഷണിയുണ്ടെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന സർക്കാർ വാദം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച ദൂതൻ തന്നെ ഭീഷണിപ്പെടുത്തി. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പകൽ വെളിച്ചം കാണാത്ത രീതിയിൽ ജയിലിലടയ്ക്കുമെന്ന് കെ.പി യോഹന്നാന്‍റെ സംഘടനയായ ഗോസ്‌പൽ ഫോർ ഏഷ്യ ഡയറക്ടറായ ഷാജി കിരൺ (ഷാജ് കിരണ്‍) തന്‍റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുവെന്നും സ്വപ്‌ന തന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് പിന്നിൽ ബിജെപി ആർഎസ്എസാണെന്നു പറയാൻ സമ്മർദമുണ്ടായെന്നും സ്വപ്‌ന ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുള്ളയാളാണ് ഷാജി കിരണെന്നും (ഷാജ് കിരണ്‍) ഇരുവരുടെയും വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ഷാജിയാണെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിരുന്നു.

Also Read: സ്വപ്‌നയുമായി രണ്ട് മാസത്തെ പരിചയം, മുഖ്യമന്ത്രിയെ അറിയില്ല: സംഭാഷണം പുറത്തുവിടട്ടെയെന്ന് ഷാജ് കിരൺ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.