ETV Bharat / state

ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം

രാജ്യദ്രോഹ കേസിലാണ് നടിയായ ഐഷ സുല്‍ത്താനയ്ക്ക് മുൻകൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചതിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്

ഐഷ സുൽത്താന  മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി  ഹൈക്കോടതി  ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം  Aisha Sultana granted anticipatory bail  Aisha Sultana  ഐഷ സുൽത്താന വാർത്ത  anticipatory bail by HC
ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം
author img

By

Published : Jun 25, 2021, 11:59 AM IST

Updated : Jun 25, 2021, 12:06 PM IST

എറണാകുളം: രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന ചാനൽ ചർച്ചയിലെ പരമർശത്തെ തുടർന്നായിരുന്നു കവരത്തി പൊലീസ് രാജ്യദ്രോഹക്കേസ്‌ രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്നാണ് ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം

ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെയും ദ്വീപ് ഭരണകൂടത്തിന്‍റെയും വിശദീകരണം തേടിയിരുന്നു. എന്നാൽ മുൻകൂർ ജാമ്യം നൽകുന്നതിനെ കേന്ദ്ര സർക്കാരും , ദ്വീപ് ഭരണകൂടവും ശക്തമായി എതിർത്തിരുന്നു. തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും രാജ്യദ്രോഹകുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം.

വിദ്വേഷമല്ല, വിമര്‍ശനം മാത്രം! നിലപാടില്‍ ഉറച്ച് ഐഷ

വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഭരണകൂടത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ജൈവായുധം എന്നുള്ള വാക്ക് ഇത്ര വലിയ പ്രശ്നം ആണ് എന്ന് അറിയില്ലായിരുന്നു. പിറ്റേദിവസം തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്താൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ എന്നും ഹർജിക്കാരി ചൂണ്ടികാണിച്ചിരുന്നു. ഈ കേസിൽ കവരത്തി പൊലീസിന് മുമ്പാകെ ഐഷ സുൽത്താനയോട് ഹാജരാകാൻ നിർദേശിച്ച ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹ കേസിൽ ഹൈക്കോടതി ഐഷയ്‌ക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചത്.

also read:രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു

Last Updated : Jun 25, 2021, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.