ETV Bharat / state

ഐ.എസ്.ആർ.ഒ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി - ഹൈക്കോടതി

ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ.ബി ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത് തുടങ്ങിയ പ്രതികളുടെ മുൻകൂർ ജാമ്യമാണ് ഹൈക്കോടതി ഒരാഴ്ചത്തേയ്ക്ക് നീട്ടിയത്.

High court extends anticipatory bail of culprits in ISRO  ISRO conspiracy case  anticipatory bail of culprits  ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്  ഗൂഢാലോചന കേസ് പ്രതികളുടെ മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി  ഐ.എസ്.ആർ.ഒ ഗൂഢാലോചന  ISRO conspiracy  എറണാകുളം വാര്‍ത്ത  eranakulam news  ഹൈക്കോടതി വാര്‍ത്ത  High court news  ഐ.എസ്.ആർ.ഒ ചാരക്കേസ്  ISRO spy case  anticipatory bail of culprits  ഹൈക്കോടതി  സി.ബി.ഐ
ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ് പ്രതികളുടെ മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി
author img

By

Published : Aug 4, 2021, 4:17 PM IST

എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് പ്രതികളുടെ ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടി. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന നാല് പ്രതികളുടെ ജാമ്യ കാലാവധിയാണ് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ കേസിൽ നാളെ ഹൈക്കോടതി വാദം കേൾക്കും. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കൽ നാളത്തേക്ക് മാറ്റിയത്.

കോടതി നിർദേശപ്രകാരം കേസെടുത്ത് സി.ബി.ഐ

ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ.ബി ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തമ്പി എസ് ദുർഗാദത്ത്, എസ്‌ വിജയൻ, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്‍റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 1994 ലെ ഐ.എസ്.ആർ.ഒ ചാരക്കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചത് പ്രകാരമാണ് സി.ബി.ഐ കേസെടുത്തത്.

ഈ കേസിൽ പ്രതികളിൽ നിന്ന് രേഖകൾ കണ്ടെടുക്കേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജയനും തമ്പി എസ് ദുർഗാദത്തും മുൻകൂർ ജാമ്യം തേടി ഹർജി നൽകിയത്. ജൂനിയർ ഓഫിസറായിരുന്ന തന്നെ കേസിൽ അനാവശ്യമായി പ്രതി ചേർത്തതെന്നാണ് ജയപ്രകാശിന്‍റെ വാദം. ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് താൻ നടത്തിയിട്ടുള്ളതെന്നാണ് ആർ.ബി ശ്രീകുമാർ കോടതിയെ അറിയിച്ചത്.

ആരോപണങ്ങൾ ഉയർത്തി എതിര്‍ത്ത് സി.ബി.ഐ

നമ്പി നാരായണനെ താൻ ചോദ്യം ചെയ്തിട്ടില്ല. രാജ്യത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥനാണ് താനെന്നും ശ്രീകുമാർ ജാമ്യാപേക്ഷയിൽ ചൂണ്ടികാട്ടി. എന്നാൽ, ഗൗരവമായ ആരോപണങ്ങൾ ഉയർത്തിയാണ് സി.ബി.ഐ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തത്. ഇന്ത്യയുടെ ക്രയോജനിക്ക് സാങ്കേതികവിദ്യയെ പുറകോട്ടടിപ്പിച്ച ഗുരുതരമായ കേസാണിത്.

ചാരക്കേസ് ഗൂഡാലോചനയിൽ രാജ്യവിരുദ്ധ ശക്തികൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. ഈ കേസിനു പിന്നിലെ പാകിസ്ഥാൻ ബന്ധമുൾപ്പടെ അന്വേഷിക്കണമെന്നും സി.ബി.ഐ നേരത്തെ വാദിച്ചിരുന്നു. സി.ബി.ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് കോടതിയിൽ ഹാജരായത്.

ALSO READ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.