ETV Bharat / state

High Court Criticized KTDFC കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ വിമർശനം, പണം നിക്ഷേപകർക്ക് തിരികെ നല്‍കാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ - ഹൈക്കോടതി

High court criticized KTDFC : കടുത്ത സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടയിൽ കെടിഡിഎഫ്‌സിയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമർശനം. ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക്സ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു. നിക്ഷേപകർക്ക് പണം നല്‍കാനാകാത്തത് എന്തുകൊണ്ടെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ചോദ്യം

KTDFC facing finacial crisis  lakshminath trade link filed case against ktdfc  High Court Criticize KTDFC  justice devan ramachandran criticize ktdfc  finanacial crisis of ktdfc  കെടിഡിഎഫ്‌സിയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമർശനം  ജസ്റ്റിസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു  ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക്സ് സമർപ്പിച്ച ഹര്‍ജി  ഹൈക്കോടതി ഇടപെടൽ വേണമെന്നാണ് കമ്പനിയുടെ ആവശ്യം  സർക്കാർ ഗ്യാരന്‍റിയിൽ നിഷേപിച്ച പണം ലഭിച്ചില്ല
lakshminath trade links filed a petition against ktdfc
author img

By ETV Bharat Kerala Team

Published : Sep 29, 2023, 5:56 PM IST

എറണാകുളം : കെടിഡിഎഫ്‌സിയ്‌ക്ക്‌ (കേരള ട്രാൻസ്‌പോർട്ട്‌ ഡെവലപ്പ്‌മെന്‍റ്‌ ഫിനാൻസ്‌ കോർപ്പേറേഷൻ) ഹൈക്കോടതിയുടെ വിമർശനം (High court criticize KTDFC). പണം നിക്ഷേപകർക്ക് തിരികെ നല്‍കാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടൽ.

സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതോടെയാണ് കെടിഡിഎഫ്‌സിയ്‌ക്കെതിരെ നിക്ഷേപകർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെ കെടിഡിഎഫ്‌സിയ്‌ക്കെതിരെ ഹൈക്കോടതി വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു.

നിക്ഷേപകർക്ക് പണം നല്‍കാനാകാത്തത് എന്തുകൊണ്ടെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ (Justice Devan Ramachandran) ചോദ്യം. ആർബിഐയുടെ നിയന്ത്രണം അടക്കം കെടിഡിഎഫ്‌സി ചൂണ്ടിക്കാട്ടിയെങ്കിലും വിഷയത്തിൽ സർക്കാരിനോടു കൂടി ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.

32 ലക്ഷത്തിൽപരം രൂപയാണ് കെടിഡിഎഫ്‌സി ഹർജിക്കാർക്ക് തിരികെ നൽകാനുള്ളത്. നാല് നിക്ഷേപങ്ങളിലായി സ്വീകരിച്ച പണം തിരികെ നൽകാനുള്ള കാലാവധി ജൂൺ, ജൂലൈ മാസങ്ങളിൽ പൂർത്തിയായിരുന്നു. പല തവണ പണം തിരികെ നൽകാനാവശ്യപ്പെട്ട് കെടിഡിഎഫ്‌സി അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും അഭിഭാഷകരായ ജയ് ശങ്കർ വി.നായർ, ഗിരീഷ് കുമാർ എന്നിവർ മുഖേന നൽകിയ ഹർജിയിൽ പറയുന്നുണ്ട്.

വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ വേണമെന്നാണ് കമ്പനിയുടെ ആവശ്യം. കാലാവധി പൂർത്തിയായ നിക്ഷേപകർക്ക് പണം എത്രയും വേഗം നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ്‌ ബാങ്ക്‌ നേരത്തെ കെടിഡിഎഫ്‌സിയ്‌ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം കെടിഡിഎഫ്‌സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കെഎസ്‌ആർടിസിയ്‌ക്ക് നൽകിയ കടത്തിന്‍റെ തിരിച്ചടവ്‌ മുടങ്ങിയതാണ്‌ പ്രതിസന്ധിയ്‌ക്ക്‌ കാരണമെന്ന്‌ കെടിഡിഎഫ്‌സി കോടതിയെ ബോധിപ്പിച്ചിരുന്നു. 900 കോടിയിലേറെ രൂപയാണ്‌ കെഎസ്‌ആർടിസി പിഴത്തുകയായി കെടിഡിഎഫ്‌സിയ്‌ക്ക്‌ നൽകാനുള്ളത്‌.

ALSO READ : KTDFC Is In Financial Crisis കടുത്ത സാമ്പത്തിക പ്രതിസന്ധി; അടച്ചുപൂട്ടലിന്‍റെ വക്കില്‍ കെടിഡിഎഫ്‌സി

Kerala Transport Development Finance Corporation Ltd: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെടിഡിഎഫ്‌സി. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്‌ടമായേക്കും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരുമാനമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.