ETV Bharat / state

സെന്‍റ് മർത്തശ്‌മൂനി പള്ളി ആറാഴ്‌ചയ്ക്കകം ഓർത്തഡോക്‌സ് വിഭാഗത്തിന് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി - ഓർത്തഡോക്‌സ് സഭ

ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുനൽകണമെന്ന രണ്ട് വർഷം മുമ്പുള്ള കോട്ടയം മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം.

thiruvarp church case  high court  government  സെന്‍റ് മർത്തശ്‌മൂനി പള്ളി  ഹൈക്കോടതി  തിരുവാർപ്പ് പള്ളി  ഓർത്തഡോക്‌സ് സഭ  യാക്കോബായ സഭ
സെന്‍റ് മർത്തശ്‌മൂനി പള്ളി ആറാഴ്‌ചയ്ക്കകം ഓർത്തഡോക്‌സ് വിഭാഗത്തിന് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി
author img

By

Published : Aug 12, 2021, 7:12 PM IST

എറണാകുളം: ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിൽ തർക്കത്തിലിരിക്കുന്ന കോട്ടയം തിരുവാർപ്പ് പള്ളി കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനൽകണമെന്ന രണ്ട് വർഷം മുമ്പുള്ള കോട്ടയം മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്.

സെന്‍റ് മർത്തശ്‌മൂനി പള്ളി ആറാഴ്‌ചയ്ക്കകം ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്‌ക്ക് തുറന്നു കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുകൾ നൽകുന്നത് പൊലീസിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും ആവശ്യപ്രകാരം കോൾഡ് സ്റ്റോറേജിൽ വെക്കാനല്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ മൂക സാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പള്ളി കൈമാറാനുള്ള ഉത്തരവ് നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ജില്ല ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നിലപാട് കോടതി തള്ളി. കോടതി ഒരുത്തരവ് നൽകിയാൽ അതു നടപ്പാക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Also Read: സപ്ലൈകോ ഗോഡൗണിൽ അരി വൃത്തിയാക്കിയ സംഭവം; വിശദീകരണവുമായി ഭക്ഷ്യമന്ത്രി

നിയമവാഴ്‌ച നിലവിലുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്നും കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നീതി നടത്തിപ്പിന്‍റെ വീഴ്ചയാണന്നും ഹൈക്കോടതി ഓർമപ്പെടുത്തി. ഉത്തരവ് നടപ്പാക്കാൻ വേണ്ടത് ഉടൻ ചെയ്യുമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ എ.ജി കോടതിയെ അറിയിച്ചു. മതപരമായ ചടങ്ങുകൾക്കും ആരാധനയ്‌ക്കും പള്ളി തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വികാരി ഫാ. എ.വി. വർഗീസ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.