ETV Bharat / state

കെഎസ്‌ഇബി മീറ്റർ റീഡർ തസ്‌തിക; നിയമനവും പിഎസ്‌സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി

High Court Cancels PSC List And Appointment Of KSEB Meter Reader Post : കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ തസ്‌തികയില്‍ പിഎസ്‌സിയിലൂടെ നിയമനം ലഭിച്ച നൂറോളം പേരുടെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

highcourt  PSC List And Appointment Of KSEB Meter Reader Post  KSEB Meter Reader Post  KSEB Meter Reader Post high court  high court KSEB Meter Reader Post  KSEB Meter Reader Post kerala  psc  kerala latest news  kerala news updates  കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ നിയമനം  കെഎസ്‌ഇബി  ഹൈക്കോടതി കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ നിയമനം  പിഎസ്‌സി റാങ്ക് ലിസ്റ്റ്  കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ നിയമനം പിഎസ്‌സി  കേരളം  ഹൈക്കോടതി വാര്‍ത്ത  എറണാകുളം
high court
author img

By ETV Bharat Kerala Team

Published : Nov 21, 2023, 4:40 PM IST

Updated : Nov 21, 2023, 5:38 PM IST

എറണാകുളം : കെഎസ്‌ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. പിഎസ്‌സിയിലൂടെ കെഎസ്‌ഇബി മീറ്റർ റീഡർമാരായി നിയമനം ലഭിച്ച 100 ഓളം പേരുടെ നിയമനമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. അയോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും, യോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു (HC Cancels PSC List And Appointment Of KSEB Meter Reader Post).

ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തതിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം, കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവർ നൽകിയ അപ്പീൽ അനുവദിച്ചാണ് കോടതി നടപടി. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിയമനം നേടിയവർ യോഗ്യരല്ലെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Also Read : ആരോടും ഇങ്ങനെയൊന്നും ചെയ്യരുത് സാർ ; കെഎസ്ഇബി നിയമന നിരോധനത്തിൽ വിലപിച്ച്‌ ഉദ്യോഗാര്‍ഥികള്‍

2016ല്‍ പരീക്ഷ നടത്തി 2021ലാണ് പിഎസ്‌സി കെഎസ്‌ഇബിയിലെ മീറ്റര്‍ റീഡര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 436 മീറ്റര്‍ റീഡര്‍മാരെ ബോര്‍ഡില്‍ നിയമിക്കുമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണി പ്രഖ്യാപിക്കുകയും സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. 218 പേര്‍ക്കാണ് ആദ്യ നിയമനം നല്‍കിയത്. ബാക്കി 218 പേര്‍ വര്‍ഷങ്ങളായി നിയമനം കാത്ത് നില്‍ക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പല തവണ നിവേദനം നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ തുറന്നുപറഞ്ഞിരുന്നു. സ്‌മാര്‍ട്ട് മീറ്ററിന്‍റെ പേര് പറഞ്ഞാണ് കെഎസ്‌ഇബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ഥികള്‍ അവഗണിക്കപ്പെട്ടത്. സ്‌മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാല്‍ ഇനി മീറ്റര്‍ റീഡര്‍ തസ്‌തിക വേണ്ടെന്നായിരുന്നു സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ചത്.

സ്‌മാര്‍ട്ട് മീറ്റര്‍ വ്യാപനം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇനിയെങ്കിലും നിയമനം നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് അടുത്തിടെ ഉദ്യോഗാര്‍ഥികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

Also Read : പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ആശ്വാസം ; പ്രിലിമിനറി പരീക്ഷ തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി പ്രിലിമിനറി പരീക്ഷ തീരുമാനത്തില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍. പരീക്ഷ പരിഷ്‌കരണത്തിന്‍റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന എൽഡിസി, എൽജിഎസ് പരീക്ഷകളിൽ മാറ്റം വരുത്തിയത്. ഇതോടെ പ്രിലിമിനറി, മെയിൻ എന്നീ രണ്ട് ഘട്ട പരീക്ഷണമില്ലാതെ ഒറ്റ പരീക്ഷയോടെ തന്നെ ഉദ്യോഗാർഥികൾക്ക് റാങ്ക് ലിസ്‌റ്റിൽ കയറാം.

പുതിയ തീരുമാനമനുസരിച്ചുള്ള ആദ്യ എൽഡി ക്ലാർക്ക് പരീക്ഷ വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളിലേക്കായി നടത്തും. ഇതിന്‍റെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ആദ്യ എൽജിഎസ് പരീക്ഷയുടെ വിജ്ഞാപനം ഡിസംബറിലും ഉണ്ടാകും.

Last Updated : Nov 21, 2023, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.