എറണാകുളം : ക്രിസ്ത്യൻ നാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഹൈക്കോടതി ഡിവിഷൻ ബഞ്ച് അപ്പീൽ ഹർജി പരിഗണിക്കും. ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഓഗസ്റ്റ് ആറാം തിയ്യതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
സർക്കാര്‍ നടപടി നിയമപരമല്ലെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ സുപ്രീം കോടതി വിധിയ്ക്ക് മുമ്പുള്ള പട്ടിക നില നിൽക്കുമെന്നാണ് സർക്കാറിന്‍റെ നിലപാട്.സുപ്രീം കോടതിയുടെ പ്രസ്തുത വിധിയിൽ തന്നെ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു.
ഒ.ബി.സി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അവകാശമുള്ളതെന്നും സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിയില്‍ പരാമര്‍ശിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.
ALSO READ: സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍