ETV Bharat / state

ജഡ്ജിമാരുടെ പേരില്‍ കോഴ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി - സൈബി ജോസ്

കേസില്‍ വിധി അനുകൂലമാക്കി തരാമെന്നറിയിച്ച് കക്ഷികളിൽ നിന്നും കോഴ വാങ്ങിയ കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി

High Court asks investigation report  investigation report on Saiby Jose Bribe Case  Saiby Jose Bribe Case  High Court asks Government  Investigation report in Sealed Cover  Saiby Jose Collected Bribe  ജഡ്‌ജിമാരുടെ പേരിൽ കോഴ  കോഴ വാങ്ങിയെന്ന കേസ്  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം  വിധി അനുകൂലമാക്കി തരാമെന്നറിയിച്ച്  കക്ഷികളിൽ നിന്നും കോഴ വാങ്ങി  റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാന്‍  സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി  എറണാകുളം  കോഴ  സൈബി ജോസ്  സൈബിയ്ക്കെതിരെ പൊലീസ്
ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ്
author img

By

Published : Mar 2, 2023, 2:16 PM IST

എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിന് നിർദേശം. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരായ കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിന് നൽകിയ നിർദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണ് കോടതി നടപടി.

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷെ ഹർജി തീർപ്പാക്കണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി നിരസിച്ചു. ഹർജി ഹൈക്കോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എന്നാൽ കോടതി നിർദേശ പ്രകാരം സൈബി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരത്തെ ഹാജരായിരുന്നു. പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടു കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷമായിരുന്നു സൈബിക്കെതിരെ കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.