ETV Bharat / state

'അരിക്കൊമ്പനെ മാറ്റുന്ന പ്രദേശത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വിദഗ്‌ധ സമിതിക്ക് മുദ്രവച്ച കവറില്‍ നല്‍കണം' ; സര്‍ക്കാരിനോട് ഹൈക്കോടതി

author img

By

Published : Apr 19, 2023, 2:49 PM IST

അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിദഗ്‌ധ സമിതിക്ക് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്

High Court advice to State Govt  State Govt in Arikkomban issue  Arikkomban issue  Arikkomban  മിഷന്‍ അരിക്കൊമ്പന്‍  വിദഗ്‌ധ സമിതി  സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി  ഹൈക്കോടതി
മിഷന്‍ അരിക്കൊമ്പന്‍

എറണാകുളം : അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലം സംബന്ധിച്ച വിശദാശംങ്ങൾ സർക്കാർ വിദഗ്‌ധ സമിതി മുൻപാകെ മുദ്രവച്ച കവറിൽ കൈമാറണമെന്ന് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റാനായി പറമ്പിക്കുളത്തിന് പകരം സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ വിദഗ്‌ധ സമിതിക്ക് മുദ്രവച്ച കവറിൽ കൈമാറാമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച്, വിദഗ്‌ധ സമിതിയുമായി കൂടിയാലോചന നടത്താനും അതുവരെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ തുടരാനും ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിട്ടു.

സ്ഥലം സംബന്ധിച്ച വിവരങ്ങൾ സർക്കാർ രഹസ്യമാക്കി വയ്ക്കുകയും വേണം. സർക്കാർ നിർദേശിക്കുന്ന സ്ഥലം വിദഗ്‌ധ സമിതി അംഗീകരിച്ചാൽ അരിക്കൊമ്പനെ മാറ്റുന്നതിനുള്ള നടപടികൾ എടുക്കാമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. അതേ സമയം ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിലും ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച പഠനത്തിനായാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്. ഡിഎഫ്ഒ, റവന്യൂ ഡിവിഷണൽ ഓഫിസർ എന്നിവരുൾപ്പെടുന്ന ദൗത്യ സംഘം പഠനം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം. വാദത്തിനിടെ വനം വകുപ്പിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനമുണ്ടായി. എങ്ങനെ പണി എടുക്കാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ നോക്കുന്നതെന്നും അതാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവർക്കും മടിയെന്നും കോടതി വിമർശിച്ചു. അരിക്കൊമ്പൻ വിഷയം മെയ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും.

ഇടുക്കി മാത്രമല്ല കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന ദൗത്യമാണ് മിഷന്‍ അരിക്കൊമ്പന്‍. ജനവാസ മേഖലയില്‍ ആക്രമണം നടത്തി സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ മേഖലയില്‍ നിന്ന് പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. അരിക്കൊമ്പനെ പിടികൂടാനുള്ള നീക്കങ്ങളും വനംവകുപ്പ് ആരംഭിച്ചിരുന്നു. കൊമ്പനെ പിടികൂടുന്നതിനായി വയനാട്ടില്‍ നിന്നടക്കം കുങ്കിയാനകളെയും ഇടുക്കിയില്‍ എത്തിച്ചു.

മാര്‍ച്ച് 25ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി മേഖലയില്‍ നിന്ന് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനം. എന്നാല്‍ ഇതിനിടെ മൃഗസ്‌നേഹികളുടെ സംഘടന മിഷന്‍ അരിക്കൊമ്പന്‍ നിര്‍ത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

മിഷന്‍ അരിക്കൊമ്പനില്‍ ഹൈക്കോടതി ഇടപെട്ടതോടെ ഇടുക്കിയില്‍ ജനരോഷം ആളിക്കത്തി. പ്രതിഷേധിച്ചുകൊണ്ട് ജനകീയ ഹര്‍ത്താലും രാപ്പകല്‍ സമരവും നടത്തിയിരുന്നു. പിന്നാലെ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്നതിന് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. അരിക്കൊമ്പനെ പിടികൂടാനും റേഡിയോ കോളര്‍ ഘടിപ്പിക്കാനുമുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലും പ്രദേശത്ത് കാട്ടുകൊമ്പന്‍റെ ആക്രമണം തുടര്‍ക്കഥയായിരുന്നു. വീടുകള്‍ തകര്‍ക്കുന്നത് പതിവാക്കിയ അരിക്കൊമ്പന്‍റെ പ്രവര്‍ത്തികളില്‍ പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണ്. അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സര്‍ക്കാരിന്‍റെ അലംഭാവമാണ് മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നതിന് പിന്നിലെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. വിഷയത്തില്‍ ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും ഇടുക്കി മുന്‍ ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ അരിക്കൊമ്പന്‍ പ്രശ്‌നത്തില്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ ആര്‍ജവമുള്ള അഭിഭാഷകരെ നിയോഗിക്കാന്‍ തയ്യാറാകണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.