ETV Bharat / state

എറണാകുളത്ത് മഴ ശക്തം ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

author img

By

Published : Oct 16, 2021, 3:59 PM IST

ആളുകൾ കൂടിച്ചേരുന്ന പരിപാടികൾക്ക് ജില്ലയിൽ നിരോധനം

heavy rain  heavy rain in ernakulam  ernakulam red alert  red alert  എറണാകുളം ജില്ലയിൽ മഴ ശക്തം  മഴ ശക്തം  മഴ  റെഡ് അലർട്ട്  വെള്ളക്കെട്ട്  ദുരന്ത നിവാരണ സേന
എറണാകുളം ജില്ലയിൽ മഴ ശക്തം; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, റെഡ് അലർട്ട് പ്രഖ്യാപിച്ചു

എറണാകുളം : റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയില്‍ മഴ ശക്തം. താലൂക്ക് തലത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. അപകടസാധ്യതയുളള പ്രദേശങ്ങളിലേക്ക് ദുരന്ത നിവാരണ സേനയേയും ഫയർ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

ആളുകൾ കൂടിച്ചേരുന്ന പരിപാടികൾക്ക് ജില്ലയിൽ നിരോധനമേർപ്പെടുത്തി. മലയോര പ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലേയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

Also Read: ഇടുക്കിയിലും കനത്തമഴ ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു, തൊടുപുഴ ടൗണിൽ വെള്ളം കയറി

ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കിഴക്കൻ മേഖലകളിലും മലയോര പ്രദേശങ്ങളിലുമാണ് മഴ കൂടുതൽ ശക്തമായത്. അങ്കമാലി, കാലടി തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അറബിക്കടലിൽ ന്യൂനമർദം ശക്തമായതിനാലും വ്യാപകമായ മഴ ലഭിക്കുന്നതിനാലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിതീരങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.