ETV Bharat / state

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു, നടപടി പ്രാഥമിക തലം മുതല്‍ വേണം: ഹൈക്കോടതി

author img

By

Published : Jan 21, 2023, 4:02 PM IST

സ്‌കൂളുകളിലും കോളജുകളിലും ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് വിലയിരുത്തിയ കോടതി പാഠ്യപദ്ധതിയിലും പരിഷ്‌കരണം വരുത്തണം എന്ന് നിര്‍ദേശിച്ചു. മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി

Sexual harassment in Educational institutions  HC verdict on Sexual harassment  HC verdict on Sexual harassment in schools  HC verdict on Sexual harassment in colleges  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍  ഹൈക്കോടതി  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  യുജിസി  ലിംഗ വിവേചനം  high court  Kerala High Court
ഹൈക്കോടതി

എറണാകുളം: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. സ്‌കൂളുകളിലും കോളജുകളിലും ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂല പരിഷ്‌കാരം വരുത്തണമെന്ന ഹൈക്കോടതി ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യ പെരുമാറ്റം സംബന്ധിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

തൊഴിലവസരങ്ങൾക്കും അക്കാദമിക മികവിനും പ്രാധാന്യം കൊടുക്കുന്നതാണ് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമെന്നും ഇത്തരം രീതി മാറേണ്ടതാണെന്നും കോടതി വിലയിരുത്തി. ലിംഗ വിവേചനം തെറ്റാണ്. യഥാർഥ പുരുഷൻ ഒരിക്കലും സ്‌ത്രീയെ ഭീഷണിപ്പെടുത്തുന്നവനല്ല, ദുർബലനായ പുരുഷന്മാരാണ് സ്‌ത്രീകളെ ആക്രമിക്കാൻ മുതിരുന്നത്.

മറ്റൊരു വ്യക്തിയെ ബഹുമാനിക്കാൻ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിക്കണം. പാഠ്യപദ്ധതിയിലടക്കം മാറ്റം വരുത്തുവാനായി ഉന്നത പൊതു വിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും നടപടിയെടുക്കണം. കോളജുകളിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് യുജിസിയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

നടപടികൾ സ്വീകരിക്കാമെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്തെ എയ്‌ഡഡ് കോളജിൽ നടന്ന ലൈംഗികാതിക്രമം സംബന്ധിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ നടപടി ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം സ്വദേശിയായ ആരോപണ വിധേയൻ കോടതിയെ സമീപിച്ചത്.

ഹർജി തീർപ്പാക്കിയ കോടതി കൊളീജിയേറ്റ് സ്റ്റുഡന്‍റ് റിഡ്രസൽ കമ്മിറ്റി രൂപീകരിച്ച് ഹർജിക്കാരനെയും കൂടി കേട്ട് തീരുമാനമെടുക്കാനും ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.