ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന്‍റെ ഹർജി ഹൈക്കോടതി തള്ളി - തദ്ദേശ തെരഞ്ഞെടുപ്പ്

വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയിൽ ഉള്ളതാണെന്ന് കോടതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

HC rejected plea on Self governing institution election  തദ്ദേശ തെരഞ്ഞെടുപ്പ്  പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഹർജി ഹൈക്കോടതി തള്ളി
ഹൈക്കോടതി
author img

By

Published : Feb 3, 2020, 2:18 PM IST

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക കരടായി ആയി ഉപയോഗിക്കുന്നതിന് എതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയിൽ ഉള്ളതാണെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന രാഷ്ടീയ പാര്‍ട്ടികളുടെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തള്ളിയിരുന്നു. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ രാഷ്ടീയ പാർട്ടികൾ ഹൈക്കോടതിയെ സമീപിച്ചത്.

Intro:Body:തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക കരട് പട്ടിക ആയി ഉപയോഗിക്കുന്നതിന് എതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി
വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻന്റെ വിവേചന അധികാരം ആണെന്ന് കോടതി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. 2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015 ലെ തദ്ദേശ സ്വയംഭര സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കരുത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന രാഷ്ടീയ പാര്‍ട്ടികളുടെ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ രാഷ്ടീയ പാർട്ടികൾ ഹൈക്കോടതിയെ സമീപിച്ചത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.