ETV Bharat / state

ആവാസവ്യവസ്ഥയിലെ വ്യതിയാനം; പറക്കും കാട്ടു താറാവുകൾ തട്ടേക്കാട് വിട്ട് ഭൂതത്താൻകെട്ടിലേക്ക് - change of wild duck news

നൂറു കണക്കിന് കാട്ടുതാറാവുകളാണ് ഭൂതത്താൻകെട്ട് ഡാമിന് സമീപം അട്ടിക്കളത്തെ ജലാശയം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്. ലെസർ വിസിലിങ് ഡെക്ക് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം

കാട്ടുതാറാവിന്‍റെ കൂടുമാറ്റം വാര്‍ത്ത തട്ടേക്കാട് വിട്ട് കാട്ടുതാറാവ് വാര്‍ത്ത change of wild duck news wild duck leaving thattekkad news
കാട്ടു താറാവുകള്‍
author img

By

Published : Dec 17, 2020, 11:54 PM IST

Updated : Dec 18, 2020, 5:54 AM IST

എറണാകുളം: തട്ടേക്കാടുള്ള ജലാശയങ്ങൾ വറ്റിവരണ്ടതോടെ ആവാസ വ്യവസ്ഥ നഷ്‌ടപ്പെട്ട പറക്കും കാട്ടു താറാവുകൾ കൂട്ടത്തോടെ ഭൂതത്താൻകെട്ടിലെത്തി. തട്ടേക്കാടിന് നഷ്‌ടമായ പക്ഷി വസന്തം ഇപ്പോള്‍ ഭൂതത്താൻകെട്ടിന് സ്വന്തമാണ്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ തട്ടേക്കാട് പ്രദേശങ്ങളിലുള്ള ജലാശയങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്നതാണ് കാട്ടുതാറാവ്. ചൂളയരണ്ട എന്ന വിളിപ്പേരുള്ള പറക്കും താറാവിന്‍റെ ശാസ്ത്രീയ നാമം ലെസർ വിസിലിങ് ഡെക്ക് എന്നാണ്.

ആഴം കുറഞ്ഞ ജലാശയങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പക്ഷികളാണ് കാട്ടുതാറാവുകള്‍(ലെസർ വിസിലിങ് ഡെക്ക്).
ആഴം കുറഞ്ഞ ജലാശയങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പക്ഷികൾ ഇപ്പോള്‍ തട്ടേക്കാടിനെ കൈയൊഴിയാൻ നിർബന്ധിതരാവുകയാണ്. നൂറു കണക്കിന് കാട്ടുതാറാവുകളാണ് ഭൂതത്താൻകെട്ട് ഡാമിന് സമീപം അട്ടിക്കളത്തെ ജലാശയം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്. ഈ പക്ഷികൾ വെള്ളത്തിൽ ഇര തേടുന്നതും കൂട്ടത്തോടെ ഉയർന്നു പറക്കുന്നതുമെല്ലാം വിനോദസഞ്ചാരികൾക്ക് പുതുമയാർന്ന കാഴ്ചകളാണ്. ചില സമയങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ ഇവിടെ തമ്പടിക്കാറുണ്ടെന്നും ഇത് കാണാൻ ധാരാളം പേർ എത്താറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

Last Updated : Dec 18, 2020, 5:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.