ETV Bharat / state

Guruvayur Anakotta HC Finds Maintenance Failure ഗുരുവായൂർ ആനക്കോട്ട പരിപാലനത്തില്‍ വീഴ്‌ചയെന്ന് ഹൈക്കോടതി; 18 ആനകള്‍ക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ല - High Court on Guruvayur Elephants

Elephants Suffer at Guruvayur Anakotta : ആനക്കോട്ടയിലെ ആനകളുടെ അവസ്ഥ ദയനീയമാണെന്നു ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തക നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്ഥലപരിമിതി മൂലവും ഭക്ഷണം, മതിയായ ചികിത്സ എന്നിവ ലഭിക്കാതെയും ആനകൾ ദുരിതത്തിലാണെന്നാണ് ഹർജിക്കാരിയുടെ ആക്ഷേപം.

Etv Bharat Guruvayur Anakotta  Guruvayur Anakotta Elephants  Punnathurkotta  High Court On Guruvayur Anakotta  ആനക്കോട്ട  ഗുരുവായൂർ ആനക്കോട്ട  ഗുരുവായൂർ ആന  ഹൈക്കോടതി  High Court on Guruvayur Elephants  പുന്നത്തൂര്‍കോട്ട
Guruvayur Anakotta- High Court Finds Maintenance Failure
author img

By ETV Bharat Kerala Team

Published : Sep 30, 2023, 11:09 PM IST

കൊച്ചി: ഗുരുവായൂർ ആനക്കോട്ട പരിപാലനത്തില്‍ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി (Guruvayur Anakotta- High Court Finds Maintenance Failure). ആനകളുടെ ഭക്ഷണ രജിസ്റ്റർ (Elephant Food Register) നിയമാനുസൃതമായല്ല സൂക്ഷിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പരാമർശിച്ചു. 2020ൽ ഒരു തവണ മാത്രമാണ് ഓരോ ആനകൾക്കും നൽകിയ ഭക്ഷണത്തെ കുറിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുശേഷം യാതൊന്നും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.

Also Read: Odisha | ഇനി രക്ഷ 'ഗജബന്ധു' : ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളിൽ റേഡിയോ കോളറുകൾ ഉപയോഗിക്കും

ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തെ കുറിച്ച് രജിസ്റ്ററിൽ കാണുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ആനക്കോട്ടയിലെ 41 ആനകളിൽ 18 എണ്ണത്തിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ല. വനം വകുപ്പിന്‍റെ കൈവശം ഈ ആനകളെ കുറിച്ചുള്ള യാതൊരു വിവരവും ഇല്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ആനക്കോട്ടയിലെ ആനകളുടെ അവസ്ഥ ദയനീയമാണെന്നു ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തക നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്ഥലപരിമിതി മൂലവും ഭക്ഷണം, മതിയായ ചികിത്സ എന്നിവ ലഭിക്കാതെയും ആനകൾ ദുരിതത്തിലാണെന്നാണ് ഹർജിക്കാരിയുടെ ആക്ഷേപം. കൂടാതെ 65 വയസ്സ് പിന്നിട്ട ആനകളെ ഉചിതമായ വനപ്രദേശത്തു വിടാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അമിക്കസ് ക്യൂറിയെ നിയമിച്ചു: ഇക്കഴിഞ്ഞ മേയില്‍ മാധ്യമ പ്രവർത്തകയുടെ ഹര്‍ജിയില്‍ ആനക്കോട്ട സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ കെപി ശ്രീകുമാറിനെയാണ് കോടതി അമിക്കസ് ക്യൂറിയായി (Amicus Curiae) നിയോഗിച്ചത്. ഇതോടൊപ്പം പരിഗണിച്ച മറ്റൊരു ഹര്‍ജിയില്‍ ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടനയാണ് ഈ ഹർജി നൽകിയത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിലും മറ്റുമുള്ള ആനകൾക്ക് കുളിക്കാൻ ടാങ്ക് അടക്കമുള്ള സൗകര്യമുണ്ടെന്നും എന്നാൽ കേരളത്തിൽ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: 'എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ വേണം'; ആനക്കോട്ട സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. എഴുന്നള്ളിക്കുന്നതിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എസ്.വി ഭട്ടി, ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിനായി ജില്ലാ തലത്തിൽ നിരീക്ഷണ സമിതി വേണമെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.