ETV Bharat / state

സ്വർണക്കടത്ത് കേസ്: പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു - പ്രതി ഫാസിൽ ഫരീദ്

ഈ മാസം 21 വരെയാണ് കസ്‌റ്റഡിയിൽ വിട്ടത്. നാലാം പ്രതി സന്ദീപിൽ നിന്ന് നിർണായകമായ തെളിവുകളുള്ള ഒരു ബാഗ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്നും എൻ. ഐ.എ ആവശ്യപ്പെട്ടു.

gold smuggling case  NIA  പ്രതി ഫാസിൽ ഫരീദ്  എൻ.ഐ.എ കോടതി
തിരുവനന്തപുരം സ്വർണകടത്തു കേസിലെ പ്രതികളെ കോടതി എൻ. ഐ എ കസ്റ്റഡിയിൽ വിട്ടു
author img

By

Published : Jul 13, 2020, 4:48 PM IST

Updated : Jul 13, 2020, 8:27 PM IST

എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെയാണ് കസ്‌റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്‌റ്റഡിയാണ് എൻ.ഐ.എ ആവശ്യപെട്ടത്. ഒമ്പത് ദിവസത്തെ കസ്‌റ്റഡിയാണ് കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി കോടതി അനുവദിച്ചത്. പ്രതികൾ സ്വർണ്ണം കടത്തിയത് ജ്വല്ലറികൾക്ക് വേണ്ടിയല്ല, തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്ന് എൻ.ഐ.എ കോടതിയിൽ അറിയിച്ചു. സ്വർണ്ണക്കടത്തിന് നയതന്ത്ര പരിരക്ഷക്ക് വേണ്ടി പ്രതികൾ വ്യാജരേഖ ചമച്ചു. വ്യാജമായി യുഎഇ എംബ്ലവും വിലാസവും നിർമിച്ചു. യുഎഇയിലാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കാനും എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി.

സ്വർണക്കടത്ത് കേസ്: പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

നാലാം പ്രതി സന്ദീപിൽ നിന്ന് നിർണായകമായ തെളിവുകളുള്ള ഒരു ബാഗ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്നും എൻ. ഐ.എ ആവശ്യപ്പെട്ടു. പ്രതികൾ 2019 മുതൽ സ്വർണ്ണം കടത്തിയിട്ടുണ്ട്. രണ്ടു തവണകളായി ഒമ്പത് കിലോയും, പതിനെട്ട് കിലോയുമാണ് സ്വർണ്ണം കടത്തിയതെന്നും കസ്‌റ്റഡി അപേക്ഷ പരിഗണിച്ച വേളയിൽ എൻ.ഐ.എ കോടതിയെ അറിയിച്ചു. യു.എ.ഇ കോൺസുലേറ്റ് ജനറൽ അറ്റാഷെയുടെ പേരിൽ ബാഗേജ് വന്നിട്ടും എന്തുകൊണ്ട് അറ്റാഷെയെ ഈ കേസിൽ ഉൾപ്പെടുത്താതെന്ന് പ്രതി സന്ദീപ് കോടതിയോട് നേരിട്ട് ചോദിച്ചു. കസ്റ്റംസ് ക്ലിയറൻസ് ഏജന്‍റും എന്തുകൊണ്ട് കേസിന്‍റെ ഭാഗമാകുന്നില്ലന്നും സന്ദീപ് ചോദിച്ചു. എൻ.ഐ.എ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും നാലാം പ്രതി സന്ദീപ് നായർ പറഞ്ഞു. തനിക്ക് ചികിത്സാ സഹായം നൽകണമെന്ന് ഇന്നും കോടതിയോട് രണ്ടാം പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സാ സഹായം നൽകണമെന്ന് എൻഐഎയോട് കോടതി നിർദേശിച്ചു. എൻഐഎയുടെ അപേക്ഷ പരിഗണിച്ച് മൂന്നാം പ്രതിയുടെ പേര് എഫ്.ഐ.ആറിൽ ഫൈസൽ ഫരീദ് എന്നാക്കുകയും തൃശൂരിലെ മേൽ വിലാസം ചേർക്കുകയും ചെയ്തു. താൽകാലികമായി പ്രതികൾക്ക് നിയമസഹായം നൽകാൻ ചുമതലപ്പെടുത്തിയതായി കെൽസ (കേരള സ്റ്റേറ്റ് ലീഗല്‍ സർവീസസ് അതോറിറ്റി) അഭിഭാഷക വിജയ പി.വി. പറഞ്ഞു.

Last Updated : Jul 13, 2020, 8:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.