ETV Bharat / state

സ്വർണക്കടത്ത് കേസ്; റബിൻസ് ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

ഈ മാസം 28 വരെ റബിൻസ് ഹമീദ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ തുടരും

gold smuggling case custom custody  rabins hameed  gold smuggling case  സ്വർണക്കടത്ത് കേസ്  റബിൻസ് ഹമീദ്  കസ്റ്റംസ് കസ്റ്റഡി
സ്വർണക്കടത്ത് കേസ്; റബിൻസ് ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു
author img

By

Published : Jan 18, 2021, 12:05 PM IST

Updated : Jan 18, 2021, 7:05 PM IST

എറണാകുളം: സ്വർണക്കടത്ത് കേസിൽ പിടിയിലായ റബിൻസ് ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എ.സി.ജെ.എം കോടതിയാണ് റബിൻസിനെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റംസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ഈ മാസം 28 വരെ കസ്റ്റഡിയിൽ വിട്ടത്. റബിൻസിന്‍റെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്.

കഴിഞ്ഞ ഒക്‌ടോബറിലാണ് റബിൻസിനെ യുഎഇയിൽ നിന്ന് കേരളത്തിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്‌തത്. റബിൻസിനെ ചോദ്യം ചെയ്യുന്നതിലൂടെ വിദേശത്തെ കൂട്ടാളികളുടെ കൂടുതൽ വിവരങ്ങളും ഡോളർ-സ്വർണക്കടത്ത് കേസുകളിൽ പങ്കാളികളായ ഉന്നതരെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. എൻഐഎ അറസ്റ്റ് ചെയ്‌ത റബിൻസിന്‍റെ അറസ്റ്റ് കസ്റ്റംസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ സ്വപ്‌ന, സരിത്ത് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അവനുവദിക്കണമെന്ന കസ്റ്റംസ് ആവശ്യവും കോടതി അംഗീകരിച്ചു. ഏതെങ്കിലുമൊരു ദിവസം ജയിലുകളിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്യാനുള്ള അനുമതിയാണ് സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്ന എസിജെഎം കോടതി നൽകിയിട്ടുള്ളത്.

Last Updated : Jan 18, 2021, 7:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.