എറണാകുളം: സ്വർണ വിലയിൽ ആശ്വാസം. നീണ്ട ഇടവേളയ്ക്ക് ശേഷം പവന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 4915 രൂപയും ഒരു പവൻ സ്വർണ വില 39320 രൂപയുമായി.
കഴിഞ്ഞ വാരം തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ചിരുന്നു. വാരാന്ത്യത്തിൽ മാറ്റമില്ലാതിരുന്ന വില ഈ ആഴ്ചയുടെ ആദ്യ ദിവസവും കൂടിയിരുന്നു. ഒരു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഒരു ഗ്രാമിന് എഴുപത് രൂപയുടെ കുറവുണ്ടായത്.
പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി സ്വർണം തെരെഞ്ഞെടുത്തോടെയാണ് വില ഉയർന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.