ETV Bharat / state

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വർണത്തിന് വില 4670 രൂപയും ഒരു പവന് 37360 രൂപയുമായി.

gold rate increases  gold price in india  new gold rate  സ്വർണവില ഉയർന്നു  പുതിയ സ്വർണവില  ഇന്നത്തെ സ്വർണവില  തുടർച്ചയായ രണ്ടാം ദിവസം സ്വര്‍ണവില കൂടി  Gold prices rise for second day
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു; പവന് 320 രൂപ കൂടി
author img

By

Published : May 20, 2022, 2:14 PM IST

എറണാകുളം: സംസ്ഥാനത്ത് ഇന്ന് (മെയ് 20) സ്വര്‍ണവില വർധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ വർധനവുണ്ടായത്. പവന് 320 രൂപയാണ് വർധിച്ചത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4670 രൂപയും ഒരു പവന് 37360 രൂപയുമായി. സ്വർണവിലയിൽ കഴിഞ്ഞ വാരം ഏറ്റകുറിച്ചൽ പ്രകടമായിരുന്നു. തിങ്കളാഴ്‌ച മാറ്റമില്ലാതെ തുടർന്നവില ചൊവ്വാഴ്‌ച കൂടിയതിന് ശേഷമാണ് ബുധാഴ്‌ച കുറവ് രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും വില കൂടിയത്.

ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയായിരുന്നു കഴിഞ്ഞ വാരം വില കുറഞ്ഞത്. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും വിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. നേരത്തെ
പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.

ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തു തുടങ്ങി. ഇതോട വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ഏറ്റ കുറച്ചിൽ തുടരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.