എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ കുറവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 120 രൂപ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,840 രൂപയും പവന് 38,720 രൂപയുമാണ് വില.
കഴിഞ്ഞ വാരാന്ത്യത്തിൽ വില കുറഞ്ഞതിന് ശേഷം രണ്ട് ദിവസം മുമ്പ് വില വീണ്ടും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിലകൂടിയ ശേഷമാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 15രൂപയാണ് ഇന്ന് കുറഞ്ഞത്.
പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.