എറണാകുളം: സ്വർണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വർധിച്ചു. ഒരു പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 4985രൂപയും ഒരു പവൻ സ്വർണ വില 39880 രൂപയുമായി. കഴിഞ്ഞ വാരം തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ചിരുന്നു.
വാരാന്ത്യത്തിൽ മാറ്റമില്ലാതിരുന്ന വിലയാണ് വീണ്ടും കൂടിയത്. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ട സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു.
ചാഞ്ചാട്ടം പ്രകടമാകുന്ന സ്വർണ വിപണയിൽ നിന്നും വിലവർധനവിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ALSO READ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ ജാഗ്രത