ETV Bharat / state

സ്വര്‍ണത്തിന് റെക്കോഡ് വില ; പവന് 320 രൂപ കൂടി - ഇന്നത്തെ സ്വര്‍ണ വില

Gold price hike Kerala: തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് വില ഉയരുന്നത്. ഈ കാലയളവില്‍ 1080 രൂപയുടെ വർധനവാണ് ഉണ്ടായത്.

Gold price today December 4th 2023  Gold price today Kerala  സ്വര്‍ണത്തിന് വീണ്ടും റെക്കോഡ് വില  Gold price hike Kerala  സംസ്ഥാനത്ത് സ്വര്‍ണ വില  സ്വര്‍ണ വില  ഇന്നത്തെ സ്വര്‍ണ വില  സ്വര്‍ണ വിലയിലെ വര്‍ധനവ്
Gold price today Kerala
author img

By ETV Bharat Kerala Team

Published : Dec 4, 2023, 12:13 PM IST

എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോർഡ് നിരക്കില്‍. 47,080 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. പവന് 320 രൂപയാണ് വർധിച്ചത് (Gold price hike Kerala). ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,885 രൂപയും ഒരു പവന് 47,080 രൂപയുമായി (Gold price today Kerala).

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഉയരുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തീയതി പവന് 480 രൂപ കുറഞ്ഞിരുന്നു (Gold price today December 4th 2023). എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി പവന് 1080 രൂപയുടെ വർധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരാൻ ഇടയാക്കിയത്.

ഇസ്രയേൽ, ഹമാസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് നേരത്തെ സംസ്ഥാനത്തെ വിലയിലും വർധനവുണ്ടായത്. പശ്ചിമേഷ്യയിലെ വെടി നിർത്തൽ അവസാനിച്ചതും സ്വർണ വില വീണ്ടും ഉയരാൻ കാരണമായി. ചൈനയിൽ ന്യുമോണിയ രോഗം പകരുന്നുവെന്ന വാർത്തകൾ പരന്നതും സ്വർണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

നേരത്തെ റഷ്യ, യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ വർധനവ് തുടരാനാണ് സാധ്യത. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 2120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.