എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോഡിലെത്തി. 46,480 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഒരു പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5810 രൂപയും ഒരു പവന് 46,480 രൂപയുമായി സ്വർണ വില കുതിച്ചുയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രാമിന് 75 രൂപയുടെ വർധനവ് ഉണ്ടായത് (Gold Price Rate Kerala Today).
രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരാൻ ഇടയായത്. ഇസ്രായേൽ ഹമാസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് നേരത്തെ സംസ്ഥാനത്തെയും വിലയിൽ വർധനവുണ്ടായത്. പശ്ചിമേഷ്യയിലെ വെടി നിർത്തലിന്‍റെ സാഹചര്യത്തിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചൈനയിൽ ന്യുമോണിയ രോഗം പകരുന്നുവെന്ന വാർത്തകൾ പരന്നതോടെ സ്വർണവിപണിയിലും ഇത് പ്രതിഫലിക്കുകയായിരുന്നു.
നേരത്തെ റഷ്യ, യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ വർധനവ് തുടരാനാണ് സാധ്യത. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 1320 രൂപയുടെ വർധനവാണ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്