ETV Bharat / state

സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; പവന് 200 രൂപയുടെ വര്‍ധനവ്

യുക്രൈന്‍ -റഷ്യ യുദ്ധം ആരംഭിച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

gold price increase in Kerala  reasons for gold price increase  gold price and Russia Ukraine war  കേരളത്തിലെ സ്വര്‍ണ വില  സ്വര്‍ണ വില വര്‍ധനവിന്‍റെ കാരണങ്ങള്‍  റഷ്യ യുക്രൈന്‍ യുദ്ധവും സ്വര്‍ണ വില വര്‍ധനവും
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; രേഖപ്പെടുത്തിയത് പവന് 200 രൂപയുടെ വര്‍ധനവ്
author img

By

Published : Mar 25, 2022, 11:47 AM IST

എറണാകുളം: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചു. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,820 രൂപയും ഒരു പവൻ സ്വർണ വില 38,560 രൂപയുമായി.

ഇന്നലെ(24.03.2022) പവന് 480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ALSO READ: ഇന്ധനവില വീണ്ടും കൂട്ടി; നാല് ദിവസത്തിനിടെ വർധനവ് മൂന്നാം തവണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.