ETV Bharat / state

കാലിക്കറ്റില്‍ ഗവർണറുടെ നോമിനികള്‍ക്ക് പൊലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ്, പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ - അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം

Police protection to 8 Nominated members of Calicut university senate: എസ്. എഫ്. ഐ നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതിയുടെ നോട്ടീസ്.

calicut university  Calicut university senate  8 Nominated members of Calicut university senate  highcourt on calicut university  balan poother and others harji  notice to sfi leaders  interim order of highcourt  കാലിക്കറ്റ് സർവകലാശാല സെനറ്റ്  അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Highcourt issue notice to sfi leaders
author img

By ETV Bharat Kerala Team

Published : Dec 23, 2023, 11:15 AM IST

എറണാകുളം: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത എട്ട് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ളവർക്ക് ആവശ്യമായ സംരക്ഷണം പൊലീസ് നൽകണം.(Calicut university senate)

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണ്ണർ നാമനിർദേശം ചെയ്ത പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെ എട്ട് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.( 8 Nominated members of Calicut university senate)

ജീവന് സംരക്ഷണം ആവശ്യപ്പെട്ട് ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.ഹർജിയിലെ എതിർ കക്ഷികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന കോടതി നോട്ടീസും അയച്ചു.(notice to Sfi leaders)

ഈ മാസം 26 ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ ഹർജിക്കാരുടെ ജീവന് ഭീഷണിയുണ്ടാകാതെ നോക്കണം. ക്രമസമാധാനം നിലനിർത്തണമെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഹർജിക്കാരെ എസ്.എഫ്.ഐ ക്കാർ തടഞ്ഞിരുന്നു. സ്ഥലത്ത് സംഘർഷ സമാനമായിരുന്നു അന്തരീക്ഷം. എതിർ കക്ഷികളായ എസ്.എഫ്.ഐ നേതാക്കൾ ഹർജിക്കാരുടെ വീടറിയാമെന്നും അവിടേക്കെത്തുമെന്ന തരത്തിൽ ഭീഷണി മുഴക്കിയതായും ഹർജിയിൽ ഉന്നയിച്ചിരുന്നു. സർവകലാശാല അധികൃതരും പോലീസും മൂക സാക്ഷികളായി നിലകൊണ്ടുവെന്നും ഹർജിക്കാർ വാദിച്ചു. തേഞ്ഞിപ്പലം എസ്.എച്ച്.ഒ യ്ക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Also Read:അഞ്ച് കാലിക്കറ്റ് സെനറ്റ് അംഗങ്ങൾക്ക് സംഘപരിവാർ ബന്ധമെന്ന് എസ്എഫ്ഐ, തടഞ്ഞ് പ്രതിഷേധം: പൊലീസുമായി സംഘർഷം

സെനറ്റ് അം​ഗങ്ങൾ ​ഗവർണർക്ക് പരാതി നൽകി: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോ​ഗത്തിൽ യുഡിഎഫ് സെനറ്റ് അം​ഗങ്ങൾ ​ഗവർണർക്ക് പരാതി നൽകി. കാലിക്കറ്റ്‌ വി സി സെനറ്റ് യോഗം നിയന്ത്രിച്ചത് ഏകാധിപത്യ രീതിയിലെന്നാണ് യുഡിഎഫ് സെനറ്റ് അം​ഗങ്ങളുടെ പരാതി. ഇന്നത്തെ സെനറ്റ് യോഗത്തിലെ നടപടികൾ റദ്ദ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല കൈമാറിയത് എസ്എഫ്ഐക്കാണ്. അതുപോലെ ഗവർണറുടെ നോമിനികളെ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിൽ കയറാൻ അനുവദിച്ചില്ലെന്നും പോലീസ് ഇതിൽ നടപടി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. വിദ്യാർത്ഥികളെ ബാധിക്കുന്ന നിയമങ്ങളിൽ ചർച്ച പോലും അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. അഞ്ച് കാലിക്കറ്റ് സെനറ്റ് അംഗങ്ങൾക്ക് സംഘപരിവാർ ബന്ധമെന്ന് എസ്എഫ്ഐ, തടഞ്ഞ് പ്രതിഷേധം: പൊലീസുമായി സംഘർഷം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊലീസും എസ്‌എഫ്‌ഐയും തമ്മില്‍ സംഘര്‍ഷം. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ച് അംഗങ്ങളെ എസ്‌എഫ്‌ഐ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘർഷമുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.