ETV Bharat / state

എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷസ്ഥാനം വീണ്ടും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക്

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മാർ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് സ്ഥാനം തിരികെ നൽകി

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക്
author img

By

Published : Jun 27, 2019, 12:52 PM IST

Updated : Jun 27, 2019, 2:03 PM IST

കൊച്ചി: സീറോ മലബാർ സഭയിലെ വിമത നീക്കങ്ങൾക്ക് തിരിച്ചടിയായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷസ്ഥാനം തിരികെ നൽകി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മാർ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കി, ജോർജ് ആലഞ്ചേരിയ്ക്ക് സ്ഥാനം തിരികെ നൽകാനാണ് വത്തിക്കാന്‍റെ തീരുമാനം.

കഴിഞ്ഞ വർഷം ജൂൺ 22ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നീക്കിയത്. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതയുടെ ചുമതല ഉണ്ടായിരുന്ന മാർ ജേക്കബ് മനത്തോടത്തിനെയാണ് വത്തിക്കാൻ ചുമതലപ്പെടുത്തിയത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സ്വതന്ത്ര അന്വേഷണ ഏജൻസിയെയും നിയമിച്ചിരുന്നു. ഒരു വർഷത്തേക്കാണ് മനത്തോടത്തിന് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയിരുന്നത്. ഇതിന്‍റെ കാലാവധി ബുധനാഴ്ച അവസാനിച്ചു. തുടർന്ന് അദ്ദേഹത്തോട് ചുമതല ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിന്‍റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി ആക്ഷേപങ്ങൾ വന്നതിനെ തുടർന്നായിരുന്നു ആലഞ്ചേരിയെ അതിരൂപത അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിയത്.

Intro:

Body:സീറോ മലബാർ സഭയിലെ വിമത നീക്കങ്ങൾക്ക് തിരിച്ചടിയായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷസ്ഥാനം തിരികെ നൽകി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മോർ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കി. വത്തിക്കാന്റേതാണ് പുതിയ തീരുമാനം.

കഴിഞ്ഞ വർഷം ജൂൺ 22 നാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നീക്കിയത്.എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതയുടെ ചുമതല ഉണ്ടായിരുന്ന മോർ ജേക്കബ് മനത്തോടത്തിനെയാണ് വത്തിക്കാൻ ചുമതലപ്പെടുത്തിയത്. ഭൂമി വില്പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സ്വതന്ത്ര അന്വേഷണ ഏജൻസിയെയും നിയമിച്ചിരുന്നു.

ഒരു വർഷത്തേക്കാണ് മനത്തോടത്തിന് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയിരുന്നത്. ഇതിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തോട് ചുമതല ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി ആക്ഷേപങ്ങൾ വന്നതിനെ തുടർന്നായിരുന്നു ആലഞ്ചേരി അതിരൂപത അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Jun 27, 2019, 2:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.