കൊച്ചി: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂർ എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് വില്‍പ്പനയിലെ പ്രധാന കണ്ണിയായ അസം സ്വദേശിയായ അഷിക്കുൾ ഇസ്ലാം (21)നെയാണ് എക്സൈസ് പിടികൂടിയത്. പ്രതിയിൽ നിന്നും 1.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കുന്നത്തുനാട് എക്സൈസ് സര്‍ക്കിൾ ഇന്‍സ്‌പെക്ടര്‍ രൂപീകരിച്ച ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്. യുവാക്കൾക്കിടയിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഡോ ടീം രൂപീകരിച്ചത്. പെരിങ്ങാലയില്‍ വാടകക്ക് മുറിയെടുത്താണ് ഇയാൾ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഷാഡോ ടീം ഇയാളെ ഒരാഴ്‌ചയായി നിരീക്ഷിച്ച് വരികയായിരുന്നു.
ഒന്നരകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
അസം സ്വദേശിയായ അഷിക്കുൾ ഇസ്ലാമിനെയാണ് കുന്നത്തുനാട് എക്സൈസ് പിടികൂടിയത്.