ETV Bharat / state

കൊച്ചി നഗരത്തിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

കാറിൽ സ്റ്റെപ്പിനി ടയർ ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിക്കപ്പെട്ട സംഘം മോഷണക്കേസ് പ്രതികളാണ്

കൊച്ചി നഗരത്തിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
author img

By

Published : Nov 1, 2019, 8:41 PM IST

എറണാകുളം: കൊച്ചി നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ വൈശാഖ്, നിജിത്ത്, ഷക്കീൽ, സഫ്വാൻ എന്നിവരെയാണ് കളമശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്നും വാഗണർ കാറിലെത്തിയ സംഘത്തിന്‍റെ കാറിൽ സ്റ്റെപ്പിനി ടയർ ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവും എംഡിഎംഎയും വില്പനക്കായി എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു.

പ്രതികളിലൊരാളായ വൈശാഖിന്‍റെ പേരിൽ ഫറൂക്ക്, മാറാട്, എലത്തൂർ, കൂത്തുപറമ്പ് തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിൽ മോഷണം ,കവർച്ച, വീടാക്രമിക്കൽ മുതലായ കേസുകൾ നിലവിലുണ്ട്. നിജിത്തിനെതിരെയും 2015 മുതൽ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുണ്ട്. ഷക്കീലും സഫ്വാനും മോഷണക്കേസ് പ്രതികളാണ്

Intro:Body:കൊച്ചി നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ നാലു യുവാക്കൾ പിടിയിലായി.
കോഴിക്കോട് ,നല്ലളം, താണിശ്ശേരി സ്വദേശി വൈശാഖ് . കടലുണ്ടി, മടവനപാട്ട്, നിജിത്ത് . ചെറുവന്നൂർ, കോലത്തറ, റഹ്മാൻ ബസാർ, വലിയ വീട് പറമ്പ് , ഷക്കീൽ . കടലുണ്ടി, ചാലിയം, ചേക്കിന്റെ പുരക്കൽ, സഫ് വാൻ എന്നിവരാണ് കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്
കോഴിക്കോട് നിന്നും വാഗണർ കാറിലെത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ പുറകിലായി സ്റ്റെപ്പിനിടയർ ഭാഗത്ത് 2കിലോഗ്രാം വീതമുള്ള 5 വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊച്ചിയിൽ പലപ്പോഴായി വില്പനക്കായി ഗഞ്ചാവും, മയക്കു ഗുളികകൾ, MDMA എന്നിവ വില്പനക്കായി എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളിലൊരാളായ വൈശാഖിന്റെ പേരിൽ 2014 മുതൽ പന്നിയങ്കര ,ഫറൂക്ക്, മാറാട്, മെഡിക്കൽ കോളേജ് എലത്തൂർ ,കൂത്തുപറമ്പ് തുടങ്ങി പൊലിസ് സ്റ്റേഷനുകളിൽ മോഷണം ,കവർച്ച, വീടാക്രമിക്കൽ മുതലായ കേസുകൾ നിലവിലുണ്ട്.
നിജിത്തിന് 2015 മുതൽ പന്നിയങ്കര ,ഫറൂക്ക് സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുണ്ട് .
ഷക്കിലിന് 2017 മുതൽ പന്നിയങ്കര, ഫറൂക്ക് ,കോഴിക്കോട് ടൗൺ, നല്ലളം എന്നീ സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്.സഫ് വാന് 2015 മുതൽ മെഡിക്കൽ കോളേജ്, ബേപ്പൂർ സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്.
കൊച്ചിയിൽ കോഴിക്കോട് നിന്നും ഗഞ്ചാവ് കാറിലെത്തിച്ച് വിൽപ്പന നടത്തുന്നതായി കൊച്ചി സിറ്റി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.