ETV Bharat / state

പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി - കൊച്ചി

മധുരയില്‍ നിന്ന് പത്തനംതിട്ടയ്ക്കുള്ള യാത്രാമധ്യേയാണ് പ്രതിയെ പിടികൂടിയത്.

പെരുമ്പാവൂര്‍  കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി
author img

By

Published : Aug 20, 2019, 12:32 PM IST

കൊച്ചി: പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുരയില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. റാന്നി കൊല്ലമുള ചെമ്പനോലി തകിടിയില്‍ വീട്ടില്‍ ഇട്ടന്‍ മകന്‍ മണിയനെ കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു.

മധുരയില്‍ നിന്ന് ട്രെയിനിൽ തൃശ്ശൂരില്‍ ഇറങ്ങി അവിടെ നിന്ന് ബസ്സില്‍ പെരുമ്പാവൂരില്‍ വന്നിറങ്ങി പത്തനംതിട്ടയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുടെ കയ്യിലിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്ന് രണ്ട് പാക്കറ്റിലായാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിക്കെതിരെ കേരളത്തിന്‍റെ പല ഭാഗങ്ങളിലായി പതിനഞ്ചോളം കഞ്ചാവ് കേസ്സുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളുടെ കയ്യില്‍ നിന്ന് 14 കിലോ കഞ്ചാവും എറണാകുളം റൂറല്‍ ജില്ലയില്‍ പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും 117 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

കൊച്ചി: പെരുമ്പാവൂര്‍  കെ.എസ്.ആര്‍.റ്റി.സി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് നാലു കിലോ ഗഞ്ചാവ് പിടികൂടി.
തമിഴ്നാട് മധുരയില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഗഞ്ചാവാണ് പിടികൂടിയത്.  റാന്നി കൊല്ലമുള ചെമ്പനോലി തകിടിയില്‍ വീട്ടില്‍ ഇട്ടന്‍ മകന്‍ മണിയന്‍ (62) നെ ഗഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു.
മധുരയില്‍ നിന്ന് ട്രെയിനിൽ തൃശ്ശൂരില്‍ ഇറങ്ങി അവിടെ നിന്ന് ബസ്സില്‍ പെരുമ്പാവൂരില്‍ വന്നിറങ്ങി പത്തനംതിട്ടയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് പ്രതി പിടികൂടിയത്. 
പ്രതിയുടെ കയ്യിലിരുന്ന ഷോള്‍ഡര്‍ ഭാഗില്‍ നിന്ന് രണ്ട് പാക്കറ്റിലായി ഗഞ്ചാവ് കണ്ടെടുക്കുകയായിരുന്നുപ്രതിക്കെതിരെ കേരളത്തില്‍ പല ഭാഗങ്ങളിലായി പതിനഞ്ചോളം ഗഞ്ചാവ് കേസ്സുകള്‍ നിലവിലുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ്‌ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളുടെ കയ്യില്‍ നിന്ന് 14 കിലോ ഗഞ്ചാവ് എറണാകുളം റൂറല്‍ ജില്ലയില്‍ പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. 117 കിലോ ഗഞ്ചാവും മുന്‍പ്‌ എറണാകുളം റൂറല്‍ ജില്ലയില്‍ പോലീസ് പിടികൂടിയിരുന്നു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.