ETV Bharat / state

മത വിദ്വേഷ പ്രസംഗം : പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ; കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും - MLA PC George

വെണ്ണല ക്ഷേത്രത്തില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ചുള്ള കേസ് ബുധനാഴ്‌ച പരിഗണിക്കും

മത വിദ്വേഷ പ്രസംഗം  പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍  പി സി ജോര്‍ജിന്‍റെ കേസ് ബുധനാഴ്‌ച പരിഗണിക്കും  MLA PC George  പിസി ജോര്‍ജിന് ജാമ്യം നല്‍കുന്നത് സംബന്ധിച്ച കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും
പിസി ജോര്‍ജിന് ജാമ്യം നല്‍കുന്നത് സംബന്ധിച്ച കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും
author img

By

Published : May 16, 2022, 4:40 PM IST

Updated : May 16, 2022, 4:54 PM IST

എറണാകുളം : മത വിദ്വേഷ പ്രസംഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. വേനലവധിയായതിനാലാണ് സി ബി ഐ കോടതി കേസ് പരിഗണിച്ചത്.

അതേസമയം കേസ് വീണ്ടും പരിഗണിക്കുന്നതിനായി ബുധനാഴ്‌ചയിലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരിക്കും ബുധനാഴ്‌ച കേസ് പരിഗണിക്കുക. മെയ് എട്ടിന് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.

ഇതിനെതിരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.

also read: വെണ്ണല മതവിദ്വേഷ പ്രസംഗം : പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസ്, സംഘാടകർക്കെതിരെ കേസെടുക്കുന്നത് പരിഗണനയില്‍

ഈ വകുപ്പ് പ്രകാരം കേസെടുക്കുന്ന വ്യക്തിയ്ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷ നല്‍കാന്‍ കോടതിയ്‌ക്ക് കഴിയും. മത കേന്ദ്രങ്ങളില്‍വച്ച് നടത്തുന്ന ഇത്തരം വിദ്വേഷ പരാമര്‍ശം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതാണ്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ മതവിദ്വേഷ പരാമർശത്തിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു.

കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പി.സി ജോർജ് വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്.

Last Updated : May 16, 2022, 4:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.