ETV Bharat / state

പഞ്ചായത്ത് മൈതാനത്തെ ക്രിക്കറ്റ് പിച്ച് പൊളിച്ച് വനംവകുപ്പ്; പ്രതിഷേധിച്ച് നാട്ടുകാര്‍

വനംവകുപ്പ് അധികൃതര്‍ രാത്രിയിലാണ് പിച്ച് പൊളിച്ചുമാറ്റിയത്. സംഭവത്തിൽ പ്രതിഷേധിച്ച പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി, ഇ.സി റോയ്, സനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു ജോസ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ക്രിക്കറ്റ് പിച്ച് പൊളിച്ചതിൽ പ്രതിഷേധം  demolished cricket pitch  കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്  ക്രിക്കറ്റ് പിച്ച് പൊളിച്ചതിൽ പ്രതിഷേധം
പഞ്ചായത്തിന്‍റെ കീഴിലുള്ള മൈതാനത്തെ ക്രിക്കറ്റ് പിച്ച് പൊളിച്ചതിൽ പ്രതിഷേധം
author img

By

Published : Feb 26, 2021, 8:13 PM IST

എറണാകുളം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ കീഴിലുള്ള പൊയ്‌ക മൈതാനത്തെ ക്രിക്കറ്റ് പിച്ച് പൊളിച്ചതിൽ പ്രതിഷേധം. ഇന്നലെ രാത്രി വനംവകുപ്പ് അധികൃതരാണ് പിച്ച് പൊളിച്ചുമാറ്റിയത്. സംഭവത്തിൽ പ്രതിഷേധിച്ച പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി, ഇ.സി റോയ്, സനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു ജോസ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഞ്ചായത്തിന്‍റെ കീഴിലുള്ള മൈതാനത്തെ ക്രിക്കറ്റ് പിച്ച് പൊളിച്ചതിൽ പ്രതിഷേധം

ഏകദേശം ഒന്നര ഏക്കർ വരുന്ന സ്ഥലം അമ്പത് വർഷക്കാലമായി പ്രദേശവാസികൾ കളിസ്ഥലമായി ഉപയോഗിക്കുന്നതാണ്. കുട്ടമ്പുഴ പഞ്ചായത്തിൻ്റേയും ബ്ലോക് പഞ്ചായത്തിൻ്റേയും ഫണ്ട് ഉപയോഗിച്ച് മൈതാനത്ത് നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ ഇത് വനം വകുപ്പിൻ്റെ സ്ഥലമാണെന്നാണ് പുതിയവാദം. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൈതാനത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ വനം വകുപ്പ് ഒരു ആക്ഷേപവും ഉന്നയിച്ചില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ഇപ്പോഴത്തെ വനം വകുപ്പിൻ്റെ നീക്കം റെയ്ഞ്ച് ഓഫീസറുടെ പിടിവാശി മൂലമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.