ETV Bharat / state

കൊച്ചിയിൽ കൊവിഡ് അടുക്കള ഒരുക്കി സിനിമാ പ്രവർത്തകർ - കൊവിഡ് അടുക്കള

നൂറ് പേര്‍ക്കായി തുടങ്ങിയ കിച്ചണിൽ നിന്ന് ഇപ്പോൾ വിതരണം ചെയ്യുന്നത് നാലായിരത്തോളം പേർക്കുള്ള ഭക്ഷണമാണ്. ഈസ്റ്റർ ദിനത്തിൽ ചിക്കൻ ബിരിയാണിയാണ് വിതരണം ചെയ്തത്. വിഷുദിനത്തിൽ വിഭവ സമൃദ്ധമായ സദ്യവിളമ്പും

distribution  food  kochi  വിതരണം  സമൃദ്ധമായ സദ്യ  കൊവിഡ് അടുക്കള  ഭക്ഷണ പൊതി
കൊച്ചിയിൽ കൊവിഡ് അടുക്കള ഒരുക്കി സിനിമാ പ്രവർത്തകർ
author img

By

Published : Apr 13, 2020, 4:05 PM IST

എറണാകുളം: കൊച്ചിയിൽ കൊവിഡ് അടുക്കള ഒരുക്കി സിനിമാ പ്രവർത്തകർ. ചോറും സാമ്പാറും തോരനും അച്ചാറുമുൾപ്പെടുന്ന ഉച്ചയൂണും ചപ്പാത്തിയും കറിയുമടങ്ങുന്ന രാത്രി ഭക്ഷണവുമാണ് അർഹരായവർക്ക് വിതരണം ചെയ്യുന്നത്. ഒരോ ദിവസം കഴയുംതോറും വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളുടെ എണ്ണം വർധിപ്പിക്കാൻ നിർബന്ധിതരാവുകയാണ് സംഘാടകർ.

കൊച്ചിയിൽ കൊവിഡ് അടുക്കള ഒരുക്കി സിനിമാ പ്രവർത്തകർ

നൂറ് പേർക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കളായ മഹാ സുബൈറും ആൻ്റോ ജോസഫും സഹപ്രവർത്തകരും ചേർന്ന് കൊവിഡ് അടുക്കള തുടങ്ങിയത്. കലൂരിലെ റസിഡൻസ് അസോസിയേഷൻ പിന്തുണയുമായി എത്തിയതോടെ അടുക്കള പെട്ടന്ന് തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. നിർമ്മാതാവ് സുബൈറിൻ്റെ വീട്ടുമുറ്റത്ത് തന്നെയാണ് പാചകവും പൊതിയലുമെല്ലാം. നൂറ് പേര്‍ക്കായി തുടങ്ങിയ കിച്ചണിൽ നിന്ന് ഇപ്പോൾ വിതരണം ചെയ്യുന്നത് നാലായിരത്തോളം പേർക്കുള്ള ഭക്ഷണമാണ്.

ഈസ്റ്റർ ദിനത്തിൽ ചിക്കൻ ബിരിയാണിയാണ് വിതരണം ചെയ്തത്. വിഷുദിനത്തിൽ വിഭവ സമൃദ്ധമായ സദ്യവിളമ്പും. ലോക്‌ഡൗൺ സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അവസരമാണ് സിനിമക്കാരുടെ അടുക്കള. കാറ്ററിംഗ് യൂണിറ്റിൻ്റെ സഹായത്തോടയാണ് ഭക്ഷണം തയ്യാറാക്കുന്നത്. നടൻ ജയസൂര്യയുൾപ്പടെയുള്ള നിരവധി താരങ്ങളാണ് ഇതിനകം അടുക്കള സന്ദർശിച്ച് പിന്തുണ അറിയച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.