ETV Bharat / state

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ജാമ്യം: വിശദീകരണവുമായി ഐ ജി വിജയ് സാഖറെ - Flood Fund fraud case

കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. അതി സങ്കീർണമായ കേസ് ആയതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ധൃതി പിടിച്ചു കുറ്റപത്രം സമർപ്പിച്ചാൽ അത് പ്രതികൾക്ക് ഗുണകരമാകും.

എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ഐ ജി വിജയ് സാഖറെ IG Vijay Sakhare Flood Fund fraud case ernakulam
എറണാകുളം; പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയ വിഷയത്തിൽ വിശദീകരണവുമായി ഐ ജി വിജയ് സാഖറെ
author img

By

Published : Jun 5, 2020, 4:05 PM IST

എറണാകുളം: എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയ വിഷയത്തിൽ വിശദീകരണവുമായി ഐ ജി വിജയ് സാഖറെ. കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. അതി സങ്കീർണമായ കേസ് ആയതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ധൃതി പിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ അത് പ്രതികൾക്ക് ഗുണകരമാകും. ലോക്ക് ഡൗൺ ആയതിനാൽ തെളിവ് ശേഖരിക്കുന്നതിൽ കാലതാമസം ഉണ്ടായി. അന്വേഷണം ഏതാണ്ട് പൂർത്തിയായി. കുറ്റപത്രം വൈകാതെ സമർപ്പിക്കും. രണ്ടാമത്തെ കേസ് അന്വേഷണം പുരോഗമിക്കുന്നു. രണ്ടാമത്തെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു.

എറണാകുളം; പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയ വിഷയത്തിൽ വിശദീകരണവുമായി ഐ ജി വിജയ് സാഖറെ

ഫെബ്രുവരി 23 ന് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയെ സമീപിച്ചു. പ്രതികൾക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ ഒന്നാം പ്രതിയും കലക്ടറേറ്റിലെ ജീവനക്കാരനുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം പ്രതിയുമായ നിതിൻ എന്നിവർക്ക് ജമ്യം ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.